SignIn
Kerala Kaumudi Online
Friday, 23 October 2026 7.10 AM IST

മാതംഗി ഫെസ്റ്റിവലിന് 2ന് തിരിതെളിയും

kochi

കൊച്ചി: നടിയും നർത്തകിയുമായ നവ്യ നായർ നേതൃത്വം നൽകുന്ന മാതംഗി സ്‌കൂൾ ഒഫ് പെർഫോമിംഗ് ആർട്‌സ് ഒരുക്കുന്ന 'മാതംഗി ഫെസ്റ്റിവൽ 2024" അടുത്തമാസം രണ്ട് മുതൽ ആറുവരെ കൊച്ചി ഫൈൻ ആർട്‌സ് ഹാളിൽ നടക്കും. രണ്ടിന് വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഫൈൻ ആർട്‌സ് ഹാൾ പ്രസിഡന്റ് ജി. ഗോപിനാഥൻ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, സംവിധായകൻ സിബി മലയിൽ,കളക്ടർ ഉമേഷ്, എഴുത്തുകാരി കെ.ആർ മീര, കലാധരൻ മാസ്റ്റർ, മേയർ അഡ്വ. എം. അനിൽ കുമാർ,ഫെസ്റ്റിവൽ സെക്രട്ടറി ടി.പി രമേശ് എന്നിവർ പങ്കെടുക്കും. കൊച്ചി ഫൈൻ ആർട്‌സ് ഹാളിന്റെയും സൂര്യ കൃഷ്ണ മൂർത്തിയുടെയും സഹകരണത്തോടെയാണ് ഫെസ്റ്റിവൽ  ആദ്യ ദിനം ഒക്ടോ. രണ്ട്

ആദ്യ ദിവസം നവ്യ നായർ ഭരതനാട്യം അവതരിപ്പിക്കും.

 രണ്ടാം ദിവസം ഒക്ടോ. മൂന്ന്

മേതിൽ ദേവികയുടെ മോഹിനിയാട്ടം അവതരിപ്പിക്കും.

 മൂന്നാം ദിവസം ഒക്ടോ.നാല്

പാർശ്വനാഥ് ഉപാദ്ധ്യേയുടെ ഭരതനാട്യം അരങ്ങേറും

 നാലാം ദിവസം ഒക്ടോ. അഞ്ച്

സുജാത മോഹപാത്രയുടെ ഒഡീസ്സി നൃത്തം അരങ്ങേറും

 അഞ്ചാം ദിവസം ഒക്ടോ. ആറ്

പ്രിയദർശിനി ഗോവിന്ദ് ഭരതനാട്യം അവതരിപ്പിക്കും. 6.30ന് കാലാസന്ധ്യയിൽ പ്രവേശനം സൗജന്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL