
കൊച്ചി: പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായും പിൻവലിക്കണമെന്ന് രാഷ്ട്രീയ രാജ്യകർമ്മചാരി മഹാസംഘ് (ആർ.ആർ.കെ.എം.എസ്) അഖിലേന്ത്യാ പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. ബി.എം.എസ് ദേശീയ നിർവാഹക സമിതി അംഗം സി. ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.അഖിലേന്ത്യ പ്രസിഡന്റ് വിപിൻ കുമാർ ഡോഗ്ര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിഷ്ണു പ്രസാദ് വർമ്മ, വൈസ് പ്രസിഡന്റ് പി. സുനിൽകുമാർ, സെക്രട്ടറി എസ്. കെ. ജയകുമാർ, ബി.എം.എസ് സംഘടനാ സെക്രട്ടറി കെ. മഹേഷ്, കേരള എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ പ്രസംഗിച്ചു. യോഗം ഇന്ന് വൈകിട്ട് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |