SignIn
Kerala Kaumudi Online
Friday, 23 October 2026 4.14 PM IST

മെട്രോ: ഫ​ണ്ടി​ല്ല,​ ​കാ​ക്ക​നാ​ട്ടെ ഗ​താ​ഗ​ത​ ​കു​രു​ക്ക് ​അ​ഴി​യി​ല്ല

traffic

കൊ​ച്ചി​:​ ​ര​ണ്ടാം​ഘ​ട്ട​ ​മെ​ട്രോ​ ​നി​ർ​മ്മാ​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​ ​കാ​ക്ക​നാ​ട് ​റൂ​ട്ടി​ൽ​ ​ഗ​താ​ഗ​ത​ ​കു​രു​ക്ക് ​അ​തി​രൂ​ക്ഷ​മാ​യി​ ​തു​ട​രു​ന്നു.​ ​ഇ​ട​റോ​ഡു​ക​ൾ​ ​ന​വീ​ക​രി​ക്കാ​ത്ത​തും​ ​വീ​തി​ ​കൂ​ട്ടാ​ത്ത​തു​മാ​ണ് ​കാ​ര​ണം.​ ​പാ​ലാ​രി​വ​ട്ടം​ ​മു​ത​ൽ​ ​കാ​ക്ക​നാ​ട് ​വ​രെ​യു​ള്ള​ ​ഇ​ട​റോ​ഡു​ക​ളു​ടെ​ ​ന​വീ​ക​ര​ണം​ ​കെ.​എം.​ആ​ർ.​എ​ൽ​ ​ഏ​റ്റെ​ടു​ക്കു​മെ​ന്ന് ​പ​റ​ഞ്ഞി​രു​ന്നു.​ ​ഇ​തി​നാ​യി​ ​കെ.​എം.​ആ​ർ.​എ​ൽ.​ ​ആ​വ​ശ്യ​പ്പെ​ട്ട​ 10​കോ​ടി​ ​കി​ട്ടാ​തെ​ ​ന​ട​പ​ടി​യു​ണ്ടാ​കി​ല്ലെ​ന്നാ​ണ് ​വി​വ​രം.​ ​ വാ​ഴ​ക്കാ​ല​-​ ​മൂ​ലേ​പ്പാ​ടം​-​ ​മ​ണ്ണാ​ടി​-​ ​പാ​ല​ച്ചു​വ​ട് ​റോ​ഡും​ ​വാ​ഴ​ക്കാ​ല​-​ ​എ​ൻ.​ജി.​ഒ.​ ​ഫ്ലാ​റ്റ് ​-​ ​ഭാ​ര​ത​മാ​ത​ ​റോ​ഡും​ ​ന​വീ​ക​രി​ക്കാ​നാ​യി​രു​ന്നു​ ​കെ.​എം.​ആ​ർ.​എ​ൽ.​ ​പ​ദ്ധ​തി.​ ​ഫ​ണ്ട്‌​ ​മു​ട​ങ്ങി​യ​തോ​ടെ​ ​ഇ​ത് ​ക​ട​ലാ​സി​ൽ​ ​മാ​ത്ര​മാ​യി.
ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ 21​ ​റോ​ഡു​ക​ളാ​ണ് ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​അ​ഞ്ചു​വ​ർ​ഷ​ ​ഗ്യാ​ര​ണ്ടി​യി​ൽ​ ​വീ​തി​ ​കൂ​ട്ടി​ ​ടാ​ർ​ ​ചെ​യ്തു​ ​ന​ൽ​കി​യ​ത്.​ ​അ​ന്ന് ​പ​ദ്ധ​തി​ ​തു​ക​യ്ക്ക് ​പു​റ​മേ​ ​ഇ​ട​ ​റോ​ഡു​ക​ളു​ടെ​ ​ന​വീ​ക​ര​ണ​ത്തി​നു​ള്ള​ ​പ്ര​ത്യേ​ക​ ​ഫ​ണ്ട് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​അ​തി​വേ​ഗം​ ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​മെ​ട്രോ​യു​ടെ​ ​ര​ണ്ടാം​ഘ​ട്ട​ ​നി​ർ​മ്മാ​ണ​ത്തി​നു​ള്ള​ 50​ശ​ത​മാ​ന​ത്തി​ലേ​റെ​ ​തു​ക​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രും​ ​ബാ​ക്കി​ ​തു​ക​യി​ൽ​ 50​ശ​ത​മാ​ന​ത്തോ​ളം​ ​കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​ണ് ​അ​നു​വ​ദി​ക്കു​ന്ന​ത്.

ഫണ്ട് കിട്ടിയില്ലെങ്കിൽ ശ്വാസംമുട്ടും

ഇടറോഡുകളുടെ നവീകരണം അടക്കമുള്ള അഡീഷണൽ വർക്കിന് പണം അനുവദിക്കണമെങ്കിൽ മെട്രോ നിർമ്മാണത്തിന്റെ പ്രധാന പദ്ധതി ഫണ്ട് ആദ്യം അനുവദിക്കണമെന്നത് വെല്ലുവിളി. ഇതിനുശേഷം മാത്രമേ ഇട റോഡുകളുടെ നവീകരണത്തിനുള്ള ഫണ്ട് അനുവദിക്കൂ.

ബദൽ ഗതാഗത റൂട്ടുകൾ ഒരുക്കിയില്ലെങ്കിൽ രണ്ടാം ഘട്ടത്തിലെ നിർമാണം സജീവമാകുന്നതോടെ കാക്കനാട്-സിവിൽലൈൻ റോഡ് ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടും.

പാലാരിവട്ടം-കാക്കനാട് സിവിൽ ലൈൻ റോഡിൽ ഹെവി വാഹനങ്ങൾ രാവിലെ മുതൽ രാത്രി ഒൻപത് വരെ നിയന്ത്രിക്കണമെങ്കിൽ ഇടറോഡുകൾ ടാർ ചെയ്യണം.

രണ്ടാം ഘട്ട മെട്രോ നിർമ്മാണത്തുക

ആകെ --- 1957.05 കോടി

കേന്ദ്ര സർക്കാർ ---338.75 കോടി

സംസ്ഥാന സർക്കാർ - 555.18 കോടി

എ.ഐ.ഐ.ബി ലോൺ - 1016.24 കോടി

കെ.എം.ആർ.എൽ ആവശ്യപ്പെട്ടിരിക്കുന്ന ഫണ്ട് സർക്കാരിൽ നിന്നും അനുവദിച്ചു കിട്ടിയാൽ മാത്രമേ ഇടറോഡുകളിൽ നവീകരണം തുടങ്ങാനാകൂ.

ലോക്നാഥ് ബഹ്റ

എം.ഡി, കെ.എം.ആർ.എൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, METRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL