
കൊച്ചി: കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി പ്രകൃതിയും മനുഷ്യനും എന്ന വിഷയത്തിൽ ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. നവംബർ 16ന് രാവിലെ 11 മുതൽ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം. എൽ.കെ.ജി മുതൽ 12 വരെ ക്ളാസുകളിൽ പഠിക്കുന്നവർക്കായി അഞ്ചു വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്. ഒന്നാം സ്ഥാനത്തിന് പതിനായിരവും രണ്ടാം സ്ഥാനത്തിന് അയ്യായിരം രൂപയും മൂന്നാം സ്ഥാനത്തിന് രണ്ടായിരത്തിയഞ്ഞൂറ് രൂപയും സർട്ടിഫിക്കറ്റും ഫലകവും സമ്മാനിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ നവംബർ 10നകം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 9946522333. ഇ മെയിൽ : sugathanavathekm@gmail.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |