SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

സമൃദ്ധിക്ക് മൂന്നാം പിറന്നാൾ

pic

കൊ​ച്ചി​:​ ​ന​ഗ​ര​വാ​സി​ക​ൾ​ക്കും​ ​സ​ന്ദ​ർ​ശ​ക​ർ​ക്കും​ ​അ​ന്നം​ ​വി​ള​മ്പു​ന്ന​ ​സ​മൃ​ദ്ധി​ക്ക് ​നാ​ളെ​ ​മൂ​ന്ന് ​വ​യ​സ്.​ ​എ​റ​ണാ​കു​ളം​ ​നോ​‌​ർ​ത്ത് ​പ​ര​മാ​ര​ ​റോ​ഡി​ലെ​ ​സ​മൃ​ദ്ധി​ ​@​ ​കി​ച്ച​ൺ​ ​കോ​ർ​പ്പ​റേ​ഷ​ന് ​അ​ഭി​മാ​ന​മാ​ണി​ന്ന്.​ ​കു​ടും​ബ​ശ്രീ​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ 13​ ​പേ​രു​മാ​യി​ ​തു​ട​ങ്ങി​യ​ ​പ​ദ്ധ​തി​ 2021​ ​ഒ​ക്ടോ​ബ​ർ​ ​ഏ​ഴി​നാ​ണ് ​ന​ടി​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​സ​മൃ​ദ്ധി​ ​നാ​ടി​ന് ​സ​മ​ർ​പ്പി​ച്ച​ത്.​ ​നി​ല​വി​ൽ​ 78​ ​സ്ത്രീ​ക​ൾ​ ​പ​ണി​യെ​ടു​ക്കു​ന്നു.​
സ​മൃ​ദ്ധി​ ​കി​ച്ച​ണി​ൽ​ ​ന​ട​ക്കു​ന്ന​ ​മൂ​ന്നാം​ ​വാ​ർ​ഷി​കം​ ​ബി.​പി.​സി.​എ​ൽ​ ​കൊ​ച്ചി​ ​റി​ഫൈ​ന​റി​ ​എ​ക്സി​ക്യു​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​എം.​ ​ശ​ങ്ക​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മേ​യ​ർ​ ​എം.​ ​അ​നി​ൽ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​സ​മൃ​ദ്ധി​യി​ലെ​ ​സെ​ൽ​ഫ് ​ബി​ല്ലിം​ഗ് ​കി​യോ​സ്ക് ​മേ​യ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​വൈ​കി​ട്ട് 6.30​ന് ​സ​മൃ​ദ്ധി​ ​ക​ലാ​സ​ന്ധ്യ​യും​ ​ന​ട​ക്കും.
10​ ​രൂ​പ​ ​ഊ​ണും​ 15​ ​രൂ​പ​ ​പാ​ഴ്‌​സ​ലു​മാ​യാ​യി​രു​ന്നു​ ​തു​ട​ക്കം.​ ​രാ​വി​ലെ​ 11​ ​മു​ത​ൽ​ ​വൈ​കി​ട്ട് 4​ ​വ​രെ​യാ​യി​രു​ന്നു​ ​പ്ര​വ​ർ​ത്ത​നം.​ ​പ്ര​ഭാ​ത​ഭ​ക്ഷ​ണം,​ ​ഫി​ഷ് ​ഫ്രൈ,​ ​ക​റി,​ ​ചി​ക്ക​ൻ​ ​സ്‌​പെ​ഷ്യ​ൽ,​ ​വെ​ജ്,​ ​നോ​ൺ​ ​വെ​ജ് ​പൊ​തി​ച്ചോ​ർ,​ ​കേ​റ്റ​റിം​ഗ് ​സ​ർ​വീ​സ്,​ ​അ​ത്താ​ഴം​ ​എ​ന്നി​ങ്ങ​നെ​ ​വി​പു​ല​മാ​യ​ ​മെ​നു​വും​ ​സേ​വ​ന​ങ്ങ​ളു​മാ​യി​ ​സ​മൃ​ദ്ധി​ ​വ​ള​ർ​ച്ച​യു​ടെ​ ​പ​ട​വു​ക​ൾ​ ​ക​യ​റി.​ ​ഇ​പ്പോ​ൾ​ ​ഉ​ച്ച​യൂ​ണ്,​ ​ക​ഞ്ഞി,​ ​ബി​രി​യാ​ണി​ ​എ​ന്നി​വ​യ്ക്ക് ​പു​റ​മെ​ ​ചൈ​നീ​സ് ​ഭ​ക്ഷ​ണം,​ ​ക​പ്പ​ ​ബി​രി​യാ​ണി​ ​എ​ന്നി​ങ്ങ​നെ​ 24​ ​മ​ണി​ക്കൂ​റും​ ​പ​ല​വി​ധ​ ​ഭ​ക്ഷ​ണം​ ​വി​ള​മ്പു​ന്നു.​ ​സ​ർ​ക്കാ​ർ​ ​സ​ബ്സി​ഡി​ ​നി​റു​ത്തി​യ​തോ​ടെ​ 10​ ​രൂ​പ​ ​ഊ​ണി​ന് 20​ ​രൂ​പ​യാ​യി​ ​എ​ന്ന​തൊ​ഴി​ച്ചാ​ൽ​ ​മ​റ്റെ​ല്ലാ​ത​ര​ത്തി​ലും​ ​നേ​ട്ട​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​യി​ലാ​ണ് ​സ​മൃ​ദ്ധി​യു​ടെ​ ​സ്ഥാ​നം.

സമൃദ്ധമാണ് സമൃദ്ധി

3,000 പേർക്കാണ് ദിവസേന ചോറ് വിളമ്പുന്നത്.

 ഇതുവരെ വിറ്റത് 23,85,649 ഊണ്

 അതിദരിദ്രർക്ക് സൗജന്യ ഭക്ഷണം, ഭക്ഷണ സാധനങ്ങൾ എന്നിവ നൽകുന്നു

ഓണത്തിന് അത്തം മുതൽ സദ്യയും വിവിധ തരം പായസങ്ങളും വിറ്റും നേട്ടം

വയനാടിന് കൈത്താങ്ങ്

വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിതരെ ചേർത്തുനിറുത്താൻ കഴിഞ്ഞ ആഗസ്റ്റ് 13ന് സമൃദ്ധിയിൽ ഭക്ഷണത്തിന്റെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഭക്ഷണം വിറ്റും സംഭാവനയായും ലഭിച്ച 3,51,004 രൂപയുടെ ചെക്കാണ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബാലാലും സമൃദ്ധി കിച്ചണിലെ ജീവനക്കാരും ചേർന്ന് മേയർക്ക് നൽകിയത്.

നഗരത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി ആളുകളുണ്ട്. അവ‌ർക്കെല്ലാം സമൃദ്ധി വലിയ ആശ്രയമാണ്. സമൃദ്ധിയുടെ വളർച്ചയിൽ അഭിമാനമുണ്ട്

ഷീബാ ലാൽ

ചെയർപേഴ്‌സൺ
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
കൊച്ചി കോർപ്പറേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SAMRUDHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL