SignIn
Kerala Kaumudi Online
Friday, 23 October 2026 4.45 AM IST

പുത്തൻ മെമുവിന് സ്വീകരണം; കോ​ട്ട​യ​ത്തി​ന് ​ആ​ശ്വാ​സ​ ​യാ​ത്ര

memu

കൊച്ചി: കൊല്ലം- എറണാകുളം റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരമായ പുതിയ മെമു ട്രെയിനിന്റെ കന്നിയാത്ര വൻവിജയം. കടന്നുവന്ന മുഴുവൻ സ്റ്റോപ്പുകളിലും യാത്രക്കാർ സ്വീകരണം ഒരുക്കി. രാവിലെ 5.55ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട മെമു കൃത്യസമയത്ത് എറണാകുളത്ത് എത്തിച്ചേർന്നു. ആദ്യ സ‌ർവീസിൽ വൻതിരക്കും അനുഭവപ്പെട്ടു. മെമുവിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയും യാത്ര ചെയ്തു. കൊല്ലത്ത് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിലിന്റെ നേതൃത്വത്തിൽ എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്ക് സ്വീകരണം നൽകി. എറണാകുളത്ത് യാത്രക്കാർ ലഡു വിതരണം ചെയ്തു. മെമുവിന് പിന്നാലെയുള്ള വേണാട് എക്സ്‌പ്രസിലും നല്ല തിരക്കായിരുന്നു. സ്‌പെഷ്യൽ എന്ന നിലയിലാണ് എട്ട് കോച്ചുകളുള്ള കൊല്ലം മെമു ട്രെയിൻ അനുവദിച്ചത്. ട്രെയിൻ തിരിച്ച് 9.50ന് എറണാകുളം സൗത്തിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35ന് കൊല്ലത്തെത്തി.

രാവിലെ അതീവ തിരക്കുള്ള കോട്ടയം-എറണാകുളം റൂട്ടിൽ യാത്രക്ലേശം വലിയ ചർച്ചയായിരുന്നു.പാലരുവി, വേണാട് ട്രെയിനുകളിൽ കയറാൻപോലും പറ്റാത്തത്ര തിരക്ക് പതിവാണ്. തിരക്കിൽപ്പെട്ട് രണ്ട് സ്ത്രീകൾ കുഴഞ്ഞുവീണിരുന്നു. ഇതെല്ലാം വിലയിരുത്തിയാണ് എം.പിമാരുടെ ആവശ്യപ്രകാരം റെയിൽവേ പുതിയ ട്രെയിൻ അനുവദിച്ചത്.

കൊല്ലം -എറണാകുളം മെമു ശനിയാഴ്ചയും സർവീസ് നടത്തുന്ന കാര്യം റെയിൽവെയോട് ആവശ്യപ്പെടും

കൊടിക്കുന്നിൽ സുരേഷ്

എം.പി

മെമുവിൽ കണ്ണുനട്ട് ആലപ്പുഴയും

കോ​ട്ട​യം​ ​വ​ഴി​ ​എ​റ​ണാ​കു​ള​ത്തേ​ക്ക് ​പു​തി​യ​ ​മെ​മു​ ​അ​നു​വ​ദി​ച്ച​തി​ന്റെ​ ​ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ​ജ​ന​പ്ര​തി​നി​ധി​ക​ളെ​ങ്കി​ലും​ ​ആ​ല​പ്പു​ഴ​ ​വ​ഴി​യു​ള്ള​ ​ദു​രി​ത​യാ​ത്ര​ ​തു​ട​രു​ക​യാ​ണ്.​ ​അ​രൂ​ർ​-​തു​റ​വൂ​ർ​ ​ദേ​ശീ​യ​പാ​താ​ ​നി​‌​ർ​മ്മാ​ണം​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​ട്രെ​യി​നു​ക​ളി​ൽ​ ​വ​ൻ​തി​ര​ക്കാ​ണ്. വൈ​കി​ട്ടു​ള്ള​ ​എ​റ​ണാ​കു​ളം​ ​-​ ​കാ​യം​കു​ളം​ ​പാ​സ​ഞ്ച​ർ​ ​വ​ന്ദേ​ഭാ​ര​തി​നാ​യി​ ​പി​ടി​ച്ചി​ടു​ന്ന​തി​നാ​ൽ​ ​കാ​യം​കു​ള​ത്തെ​ത്താ​ൻ​ ​ഏ​റെ​ ​വൈ​കു​ന്നു​മു​ണ്ട്.​ ​മു​മ്പ് 8.20​ന് ​കാ​യം​കു​ള​ത്ത് ​എ​ത്തി​യി​രു​ന്ന​ ​ട്രെ​യി​ൻ​ ​ഇ​പ്പോ​ൾ​ 9.30​നാ​ണ് ​എ​ത്തു​ന്ന​ത്.​ ​ആ​ല​പ്പു​ഴ​യി​ലെ​ ​യാ​ത്രാ​ദു​രി​ത​ത്തി​ന് ​പ​രി​ഹാ​രം​ ​കാ​ണാ​ൻ​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​എം.​പി​ ​റെ​യി​ൽ​ ​മ​ന്ത്രാ​ല​യ​ത്തെ​ ​അ​റി​യി​ച്ചെ​ങ്കി​ലും​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.

രാവിലെയും വൈകിട്ടും യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾ

ആ​ല​പ്പു​ഴ​-​എ​റ​ണാ​കു​ളം​ ​
​ 6​ന് ​ആ​ല​പ്പു​ഴ​യി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ടു​ന്ന​ ​ധ​ൻ​ബാ​ദ് ​എ​ക്സ്‌​പ്ര​സ്
​ 6.18​ന് ​ആ​ല​പ്പു​ഴ​യി​ൽ​ ​എ​ത്തു​ന്ന​ ​ഏ​റ​നാ​ട് ​എ​ക്സ​‌്പ്ര​സ്
7.25​ന് ​ആ​ല​പ്പു​ഴ​യി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ട്ട് 9​ന് ​എ​റ​ണാ​കു​ളം​ ​സൗ​ത്തി​ലെ​ത്തു​ന്ന​ ​ആ​ല​പ്പു​ഴ​-​ ​എ​റ​ണാ​കു​ളം​ ​മെ​മു
എറണാകുളം - ആലപ്പുഴ
​ ​വൈ​കി​ട്ട് 4​ന് ​എ​റ​ണാ​കു​ളം​-​ ​ആ​ല​പ്പു​ഴ​ ​പാ​സ​ഞ്ചർ
വൈ​കി​ട്ട് 4​.20ന് ​ഏറനാട് എക്സ്പ്രസ്
​ ​വൈ​കി​ട്ട് 6.25​ന് ​എ​റ​ണാ​കു​ളം​ ​-​ ​കാ​യം​കു​ളം​ ​പാ​സ​ഞ്ചർ

ആലപ്പുഴക്കാരുടെ ദുരിതം ആരും കാണുന്നില്ല. ആലപ്പുഴ റൂട്ടിൽ ആരെങ്കിലും കുഴഞ്ഞ് വീണ് മരിച്ചാലെ അധികൃതർ കണ്ണുതുറക്കൂ

ജെ. ലിയോൺസ്

സെക്രട്ടറി

ഫ്രണ്ട്സ് ഓൺ റെയിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, NEW MEMU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL