
കൊച്ചി: വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനം 11,12,13 തീയതികളിൽ തിരുവനന്തപുരം അൽസാജ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. മലയാളം, ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ 69 സെഷനുകളാണ് നടക്കുക. 11ന് വൈകിട്ട് ലജ്‌നത്തുൽ ബുഹൂസുൽ ഇസ്ലാമിയ സെക്രട്ടറി ഷമീർ മദീനി ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. വിസ്ഡം സ്റ്റുഡന്റ്‌സ് കേരള വൈസ് പ്രസിഡന്റ് ഷഹബാസ് കെ. അബ്ബാസ് അദ്ധ്യക്ഷത വഹിക്കും. അസ്ഹർ അബ്ദുൽ റസാക്ക്, എം.എം. മുഹമ്മദ് ഉനൈസ്, പി.ബി. മുഹമ്മദ് അഷ്‌റഫ്, ഉമർ അലി, എം.എം. യഹിയ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |