
കൊച്ചി: എയിഡഡ് സ്കൂളുകൾ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള ബില്ലുകൾ കൺട്രോളിംഗ് ഓഫീസർ കൗണ്ടർസൈൻ ചെയ്യണമെന്ന ഉത്തരവിനെതിരെ കേരള എയിഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷനും കേരള പ്രൈവറ്റ് എയിഡഡ് ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷനും സംയുക്തമായി എറണാകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുമ്പിൽ ധർണ നടത്തി.
ടി.ജെ. വിനോദ് എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എ. ജോളി അദ്ധ്യക്ഷത വഹിച്ചു. കേരള എയിഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ. ശശിധരൻ മുഖ്യ പ്രഭാഷണം നടത്തി. ഉപജില്ലാ പ്രസിഡന്റ് സ്റ്റെല്ല, ജില്ലാ സെക്രട്ടറി പി.പി. സാജൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |