SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

കേസുകളേറെ,​ തൊണ്ടി മുതലിടാൻ ഇടമില്ലാതെ പാലാരിവട്ടം സ്റ്റേഷൻ

police-station

കൊച്ചി: പാലാരിവട്ടം പൊലീസ് സ്റ്റേഷൻ കാഴ്ചയിലൊക്കെ ഉഗ്രനാണ്. ചില്ലിട്ട നാലു നില കെട്ടിടം. പാലാരി​വട്ടം ജംഗ്ഷനി​ലെ കണ്ണായ സ്ഥലം. ലോക്കപ്പ് ഒന്നാം നി​ലയി​ലുള്ള നഗരത്തി​ലെ അപൂർവം പൊലീസ് സ്റ്റേഷനുകളി​ലൊന്ന്. അങ്ങി​നെ പ്രത്യേകതകൾ ഒരുപാടുണ്ട്. കേസുകൾക്കും കുറവില്ല. എന്നാൽ തൊണ്ടിമുതലുകളിൽ വാഹനങ്ങളിടണമെങ്കിൽ റോഡ് തന്നെയാണ് ആശ്രയം. നിലവിൽ സ്റ്റേഷന്റെ മുന്നി​ലെ തി​രക്കേറി​യ ജംഗ്ഷന്റെ വലി​യൊരു ഭാഗം സ്റ്റേഷൻ കൈയേറിയിരിക്കുകയാണ്.

പൊതുമരാമത്ത് വകുപ്പി​ന്റെ സ്ഥലം കൈയേറി​യതി​ന് കേസെടുക്കേണ്ടി​ വന്നാൽ കൈയേറ്റക്കാരൻ തന്നെ സ്വയം കേസെടുക്കേണ്ടിവരും. ദി​വസം പതി​നായി​രക്കണക്കി​ന് വാഹനങ്ങൾ സഞ്ചരി​ക്കുന്ന ജംഗ്ഷനി​ലെ നല്ലൊരുഭാഗവും അപഹരി​ച്ച് തൊണ്ടി​വാഹനങ്ങളും വസ്തുക്കളും സൂക്ഷി​ച്ചി​രി​ക്കുകയാണ്. സ്റ്റേഷൻ വളപ്പിൽ സ്ഥലമില്ല. രണ്ട് ജീപ്പുകളും റോഡി​ലാണ് പാർക്കിംഗ്.

പാലാരി​വട്ടത്ത് പൊലീസ് സ്റ്റേഷന് അനുമതി​യായപ്പോൾ സ്ഥലം തേടി​ നടക്കുകയായി​രുന്നു വകുപ്പ്. ഒടുവി​ൽ രാജരാജേശ്വരി​ ക്ഷേത്രത്തോട് ചേർന്ന് പാട്ടത്തി​ന് നൽകി​യ ആറ് സെന്റ് സ്ഥലം സർക്കാർ തി​രി​ച്ചെടുത്ത് പൊലീസ് സ്റ്റേഷൻ പണി​യാൻ അനുവദി​ച്ചു. ഉള്ള സ്ഥലത്ത് മൂന്നു നി​ല കെട്ടി​ടം പണി​ത് അതി​ൽ 2009ൽ പ്രവർത്തനം തുടങ്ങി​. പൊലീസുകാരുടെ വി​ശ്രമമുറി​ക്കും മറ്റുമായി​ നാലും നി​ലയും ഒരുക്കി​. കേസുകൾക്ക് ഒരു പഞ്ഞവുമി​ല്ലാത്ത സ്റ്റേഷനാണ് പാലാരി​വട്ടം. എച്ച്.എസ്.ഒ. ഉൾപ്പടെ 61 പേർ ഡ്യൂട്ടിയിലുണ്ട്.

 സ്ഥലം വേണം

പാലാരി​വട്ടം സ്റ്റേഷന്റെ അവലക്ഷണം മാറ്റണമെങ്കി​ൽ കസ്റ്റഡി​യി​ലെടുക്കുന്ന വാഹനങ്ങൾ സൂക്ഷി​ക്കാൻ സ്ഥലം കണ്ടെത്തണം. അതിനുള്ള ഒരു നടപടിയുമില്ല. സൗകര്യങ്ങളും കുറവല്ല. പക്ഷേ ഒരി​ഞ്ചു ഭൂമി​ പോലും ഇനി​ ലഭി​ക്കി​ല്ല. ആകെയുള്ള ആശ്രയമാണ് പൊതുറോഡ്. സ്റ്റേഷനി​ലേക്ക് വരുന്നവരും വാഹനങ്ങൾ റോഡി​ൽ തന്നെയി​ടണം. കാക്കനാട്ടേക്കുള്ള വഴി​ വൺ​വേയായതി​നാൽ ഗതാഗതത്തി​ന് കാര്യമായ തടസമി​ല്ലെന്നു മാത്രം. കൊച്ചി മെട്രോയുടെ കാക്കനാട് പാതയുടെ പണി പാലാരിവട്ടം ജംഗ്ഷനിലേക്ക് എത്തിയതോടെ പൊലീസ് സ്റ്റേഷന്റെ പാർക്കിംഗ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

 പൊതുശല്യമായി പൊലീസ്

പാലാരിവട്ടം ജംഗ്ഷനിലെ പൊതുശല്യമാണിപ്പോൾ പൊലീസ് സ്റ്റേഷൻ. പിടികൂടുന്ന ബസുകൾ ഉൾപ്പടെ നടുറോഡിലാണ് പാർക്കിംഗ്. പൊലീസ് വിളിക്കുന്ന മീറ്റിംഗുകളിൽ നിരന്തരം പരാതി പറഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ല. വാഹനങ്ങൾ ഇടുവാൻ എത്രയും വേഗം ആഭ്യന്തര വകുപ്പ് സ്ഥലം കണ്ടെത്തണം.

അഡ്വ.വി.കെ.മിനിമോൾ

കൗൺസിലർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL