
ഫോർട്ട് കൊച്ചി: കുറഞ്ഞ ചെലവിൽ താമസ സൗകര്യം ലഭ്യമാക്കുന്ന പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതി പ്രകാരം നവീകരിച്ച ഫോർട്ട് കൊച്ചിയിലെ റസ്റ്റ് ഹൗസിന്റെയും റസ്റ്റോറന്റാക്കുന്നതിനുള്ള പുതുക്കിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം
മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. എം.എൽ.എ കെ. ജെ. മാക്സി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി തോമസ്, ഷീബ ലാൽ, അഡ്വ. പ്രിയ പ്രശാന്ത്, എം. എം. ഫ്രാൻസിസ്, കെ.എം റിയാദ്, കൗൺസിലർമാരായ ആന്റണി കുരീത്തറ, ബെനഡിക്ട് ഫെർണാണ്ടസ് ഷിഹാബ് വി. എച്ച് തുടങ്ങിയവർ പങ്കെടുത്തു. ഓൺലൈനിൽ ബുക്ക് ചെയ്യാം. ശീതീകരിച്ച മുറിയുടെ ഒരു ദിവസത്തെ വാടക 750 രൂപയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |