SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

കു​ട്ടി​ക്ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ​ ​ മാ​റ്റു​ര​ച്ച രണ്ടു നാളുകൾ

sasthram
റവന്യു ജില്ലാ ശാസ്ത്രമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ നോർത്ത് പറവൂർ ഉപജില്ല ടീം അതിഥികൾക്കൊപ്പം ട്രോഫിയുമായി

ആലുവ: പുത്തൻ കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളുമായി എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയ്ക്ക് കൊടിയിറങ്ങി. സ്കൂൾ വിഭാഗത്തിൽ 391 പോയിന്റ് നേടി കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് ജേതാക്കളായി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് 355 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി.

1250 പോയിന്റ് നേടി നോർത്ത് പറവൂർ ഉപജില്ലാ ഒന്നാo കരസ്ഥമാക്കി. 1082 പോയിന്റ് നേടി എറണാകുളം ഉപജില്ല രണ്ടാം സ്ഥാനം നേടി.

ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന സമ്മേളനം പി.വി. ശ്രീനിജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫാസിൽ ഹുസൈൻ, ലത്തീഫ് പുഴിത്തറ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, വി.എച്ച്.എസ്.ഇ എ.ഡി പി. നവീന, ആലുവ എ.ഇ.ഒ സനൂജ പി. ഷംസ്, അദ്ധ്യാപക സംഘടന നേതാക്കളായ ഷക്കീല ബീവി, സജി ചെറിയാൻ, രഞ്ജിത്ത് മാത്യു, സി.എസ്. സിദ്ദിഖ്, കെ.എ. നൗഷാദ്, ഏലിയാസ് മാത്യു, അജിമോൻ പൗലോസ്, ഡോ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

വൊ​ക്കേ​ഷ​ണ​ൽ​ ​എ​ക്‌​സ്‌​പോ​ ​വി​ജ​യി​ക​ൾ​ക്ക് ​അ​സി​സ്റ്റ​ന്റ് ​ഡ​യ​റ​ക്ട​ർ​ ​പി.​ ​ന​വീ​ന​ ​സ​മ്മാ​ന​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​സ​മാ​പ​ന​മ്മേ​ള​ന​ത്തി​ൽ​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​ ​ടി.​വി.​ ​മു​ര​ളീ​ധ​ര​ൻ,​ ​ആ​ലു​വ​ ​സെ​യ്ന്റ് ​മേ​രീ​സ് ​എ​ച്ച്.​എ​സ്.​ ​ഹെ​ഡ്മാ​സ്റ്റ​ർ​ ​ജെ​യ്‌​മോ​ൻ​ ​ടി.​ ​ഇ​ട്ടീ​ര,​ ​ബി​ജു​ ​ഈ​പ്പ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​എ​റ​ണാ​കു​ളം,​ ​കോ​ട്ട​യം​ ​റീ​ജി​യ​നി​ൽ​പെ​ടു​ന്ന​ ​സ്‌​കൂ​ളു​ക​ളു​ടെ​ ​എ​ക്‌​സ്‌​പോ​യാ​ണ് ​ന​ട​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SASTHRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL