കൊച്ചി: കാപ്പ നിയമപ്രകാരം തൃശൂരിൽ നിന്ന് നാടുകടത്തിയ ആൾ എം.ഡി.എം.എയുമായി പിടിയിലായി. തൃശൂർ കല്ലൂർ തയ്യിൽ വീട്ടിൽ അനൂപിനെ (മാടപ്രാവ് 37) തൃക്കാക്കരയിൽ നിന്ന് ഡാൻസാഫ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 26 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കൊച്ചി സിറ്റി കമ്മിഷണർ പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |