SignIn
Kerala Kaumudi Online
Friday, 23 October 2026 2.27 PM IST

യുവജനങ്ങൾക്ക് പരിശീലനം

agri

കൊച്ചി: കാർഷികരംഗത്തെ തൊഴിൽ നൈപുണ്യ വികസനത്തിന് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ) യുവജനങ്ങൾക്ക് പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. കേന്ദ്ര സർക്കാറിന്റെ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയ്ക്ക് കീഴിലാണ് 27 ദിവസം നീളുന്ന സൗജന്യ പരിശീലനം.

12ാം ക്ലാസ് പൂർത്തിയാക്കിയ 45 വയസിൽ താഴെയുള്ള എറണാകുളം ജില്ലയിലെ താമസക്കാർക്ക് പങ്കെടുക്കാം. നവംബർ രണ്ടാം വാരം മുതൽ ഹൈക്കോടതിക്ക് സമീപത്തെ സി.എം.എഫ്.ആർ.ഐയിൽ നടക്കുന്ന പരിപാടിയിൽ 25 പേർക്കാണ് പ്രവേശനം. പരിശീലനത്തിന് ശേഷം അഗ്രികൾച്ചറൽ സ്‌കിൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ മൂല്യനിർണയം.

രജിസ്റ്റർ ചെയ്യാൻ ഫോൺ: 9400257798.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CMFRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL