
തൃപ്പൂണിത്തുറ: നഗര രാത്രികളെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും നവ്യാനുഭൂതിയിലേക്ക് നയിക്കുന്ന ആർ.എൽ.വി ഫെസ്റ്റ് 'സമഭാവന' സിനിമാതാരം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷയായി. ആർ.എൽ.വി പ്രിൻസിപ്പൽ പ്രൊഫ. ആർ. രാജലക്ഷ്മി, നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, കൗൺസിലർമാരായ രാധിക വർമ്മ, യു.കെ. പീതാംബരൻ, ഡോ. എം.എസ്. മുരളി, ശോഭ ആനി ജോസഫ്, ജയൻ വെണ്ണിക്കൽ, പ്രകാശ് അയ്യർ, ഷിജു ജോർജ്, ബി.എസ്. അനു, കെ.ശ്രീയ എന്നിവർ പങ്കെടുത്തു. പിന്നണി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീത കച്ചേരി, മഹാലക്ഷി സർവേശ്വരന്റെ ഭരതനാട്യം എന്നിവ അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |