SignIn
Kerala Kaumudi Online
Friday, 23 October 2026 3.16 PM IST

റോസ്ഗാർ മേള: 150 പേർക്ക് ജോലി

rosgar

കൊച്ചി: ദേശീയ തല റോസ്ഗാർ മേളയുടെ ഭാഗമായി തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ ( 29 ) ഒമ്പതിന് എറണാകുളത്ത് തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഗംഗോത്രി കല്യാണ മണ്ഡപത്തിൽ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക ടൂറിസം സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും

കൊച്ചിയിൽ പുതുതായി നിയമിതരായ 150 പേർക്ക് നിയമന കത്തുകൾ കൈമാറും. കൊച്ചിയിലെ മേള തത്സമയം ദേശീയതലത്തിൽ വെബ്കാസ്റ്റ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിംഗ് വഴി പുതുതായി നിയമിതരായവരെ അഭിസംബോധന ചെയ്യും. രാജ്യത്തുടനീളം 40 സ്ഥലങ്ങളിൽ മേള സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്തും റോസ്ഗാർ മേള സംഘടിപ്പിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ROZGAR MELA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL