
കൊച്ചി: ദേശീയ ആയുർവേദ ദിനാചരണ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം 29ന് ഉച്ചയ്ക്ക് രണ്ടിന് കാക്കനാട് പ്രിയദർശിനി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിക്കും. കളക്ടർ എൻ.എസ്.കെ ഉമേഷ് മുഖ്യാതിഥിയാകും. ഭാരതീയ ചികിത്സാ വകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി 29ന് രാവിലെ 10മുതൽ ബോധവത്കരണ ക്ലാസുകൾ, ജീവിതശൈലി രോഗങ്ങളുടെ പരിശോധന, സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ, കാഴ്ച പരിശോധന, ഔഷധസസ്യപരിചയം, യോഗപരിശീലനം തുടങ്ങിയവ നടക്കും.
ജില്ലാ മെഡിക്കൽ ഓഫീസർ ഗീതാദേവി പി.ജി., ജയകൃഷ്ണൻ കെ.വി.,മഞ്ജു വി, ജയശ്രീ പി.വി. തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |