
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ നൂതന സംവിധാനത്തിൽ എ.ഐ കംമ്പ്യൂട്ടർ ലാബുകൾ പ്രവർത്തനമാരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഡാറ്റ സയൻസിന്റെയും പ്രവർത്തനങ്ങൾക്കാണ് ലാബുകൾ ഉപയോഗിക്കുന്നത്. ലാബിൽ എൻജിനിയറിംഗിലെ വിവിധ ഗവേഷകർക്ക് ഗവേഷണങ്ങളും ഹൈ സ്പീഡ് പ്രോസസിംഗ് ആവശ്യമായ പ്രോജക്ട് വർക്കുകളും നടത്താം. അതിനായി ഉയർന്ന കാര്യക്ഷമതയുള്ള പ്രോസസിംഗ് സിസ്റ്റംസ്, ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റ് എന്നിവ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിരിക്കുന്നത്. ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എം.എസ്. മുരളി, ജനറൽ മാനേജർ എൻ. ശ്രീനാഥ്, പ്രെഫ. ആർ.രാജാറാം, ഡോ.എസ് ശാരിക, ആശാ റോസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |