
കൊച്ചി: എന്ത് ജോലിയും ചെയ്യാം.അക്കാഡമി നിലനിന്ന് പോകണം.നാട്ടിക സ്പോർട്സ് അക്കാഡമിയിലെ നടത്തിപ്പുകാരനും കോച്ചുമായ കണ്ണൻ എന്ന് വിളിപ്പേരുള്ള വി.വി സനോജ് പറഞ്ഞു. അക്കാഡമിയിൽ നിന്നെത്തിയ എല്ലാ കുട്ടികൾക്കും മെഡൽ ലഭിക്കുമ്പോൾ അതിന് പിന്നിൽ കണ്ണന്റെ അളവറ്റ പ്രയത്നമുണ്ട്. ആൻസി സോജൻ ഉൾപ്പെടെ അന്തർദേശീയ തലത്തിൽ ഒരുപിടി താരങ്ങളെ എത്തിച്ച അക്കാഡമി ഇന്ന് അടച്ച് പൂട്ടലിന്റെ വക്കിലാണ്. പരിശീലനം കഴിഞ്ഞുള്ള സമയത്ത് കണ്ണൻ ഓട്ടോ ഓടിക്കുകയാണ്.വർഷങ്ങളായി അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിലാണ് കണ്ണൻ അക്കാഡമിയെയും ഭാര്യയും രണ്ട് മക്കളുള്ള കുടുംബവും നോക്കുന്നത്. കുട്ടികൾക്ക് സൗജന്യമായി കായിക പരിശീലനം നൽകുന്നു. കുട്ടികളുടെ പരിശീലനവും ഭക്ഷണവും മുടങ്ങാതിരിക്കാൻ കണ്ണന് പലപ്പോഴും കടം വാങ്ങേണ്ടി വന്നിട്ടുണ്ട്.
താരങ്ങൾ അനവധി
കണ്ണൻ നാട്ടികയുടെ 20 വർഷത്തെ പരിശീലന ജീവിതം കേരളത്തിനും രാജ്യത്തിനും സമ്മാനിച്ചത് നിരവധി താരങ്ങളെയാണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാലോംഗ് ജമ്പ് താരം ആൻസിസോജന് പുറമെ പി.ഡി. അഞ്ജലി,അതുല്യ,ആര്യ ഉണ്ണികൃഷ്ണൻ,ശിവപ്രിയ തുടങ്ങി നിരവധി ദേശീയ താരങ്ങളെ വാർത്തെടുത്ത അക്കാദമിയാണ്.
ഒരു കൈ സഹായം
രാജ്യത്തെ തന്നെ നല്ല താരങ്ങളെ വാർത്തെടുക്കുന്ന അക്കാഡമിയ്ക്ക് ഒരു കൈ സഹായം ആവശ്യമാണ്.പണ്ടൊക്കെ സ്പോൺസർമാരുണ്ടായിരുന്നെങ്കിലും ഇപ്പോൾ ആരുമില്ല.28 കുട്ടികളെ വരെ പരിശീലിപ്പിച്ചിരുന്ന അക്കാഡമിയിൽ ഇപ്പോൾ സാമ്പത്തിക ബുദ്ധിമൂട്ട് കാരണം 8 പേരാണുള്ളത്.തൃശൂർ ജില്ലയുടെ തീരദേശമേഖലയായ നാട്ടികയിലെ ഗവ. ഫിഷറീസ് സ്‌കൂളിൽ 2014ൽ ആണ് നാട്ടിക സ്‌പോർട്സ് അക്കാഡമി പ്രവർത്തനം ആരംഭിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പഠിച്ച സ്കൂളാണിത്. എന്നെങ്കിലും അദ്ദേഹത്തെ നേരിട്ട് കണ്ടാൽ ഒരു സഹായം ചോദിക്കണമെന്ന ആഗ്രഹമാണ് ഇവർക്കുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |