
കൊച്ചി: കായികമേളയുടെ ട്രാക്കിലെ ആവേശപ്പോരാട്ടങ്ങളിലൊന്നിനാണ് ഹർഡിൽസ് മത്സരം സാക്ഷ്യം വഹിച്ചത്. 400 മീറ്റർ ഹർഡിൽസിൽ സീനിയർ ആൺകുട്ടികളിൽ തിരുവനന്തപുരം ജി.വി. രാജയുടെ മുഹമ്മദ് അഷ്ഫഖ് സ്വർണം നേടി. 52.82 സെക്കൻഡിലായിരുന്നു സ്വർണ നേ
ട്ടം. സീനിയർ പെൺകുട്ടികളുടെ ഇതേ വിഭാഗത്തിൽ പാലക്കാട് എച്ച്.എസ്. പറളിയുടെ എം. ജ്യോതികയ്ക്കാണ് സ്വർണം. ഒരു മിനിറ്റ് 02.69 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജ്യോതിക പൊന്നണിഞ്ഞത്. ജൂനിയർ പെൺകുട്ടികളുടെ ഇതേ വിഭാഗത്തിൽ വടവന്നൂർ വി.എം.എച്ച്.എസിലെ എൻ.എസ്. വിഷ്ണുശ്രീയ്ക്കാണ് സ്വർണം. കഴിഞ്ഞ ദിവസം 100 മീറ്റർ ഹർഡിൽസിലും വിഷ്ണുശ്രീ സ്വർണം നേടിയിരുന്നു. ഒരു മിനിറ്റ് 05.59 സെക്കൻഡിലാണ് താരം ഫിനിഷ് ചെയ്തത്. ജൂനിയർ ആൺകുട്ടികളുടെ ഇതേ വിഭാഗത്തിൽ തിരുവനന്തപുരം ജി.വി രാജയുടെ എ. ആരോമൽ ഉണ്ണി പൊന്നണിഞ്ഞു. 54.75 സെക്കൻഡിലാണ് താരം ഫിനിഷ് ലൈൻ കടന്നത്. അവരുടെ തന്നെ മുഹമ്മദ് മൂസ 55.17 സെക്കൻഡിൽ വെള്ളി സ്വന്തമാക്കിയപ്പോൾ മലപ്പുറം തിരുനാവായ നവാമുകുന്ദ എച്ച്എസ്എസിലെ പ്രേം 55.35 സെക്കൻഡിൽ വെങ്കലം സ്വന്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |