
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യയുടെ ദേശീയതലത്തിലെ മികച്ച ഘടകത്തിനുള്ള 2023ലെ പുരസ്കാരം കൊച്ചി കരസ്ഥമാക്കി.
മുംബയിൽ നടന്ന ചടങ്ങിൽ സെബി ചെയർപേഴ്സൺ മാധഭിപുരി ബുച്ച്, ഐ.സി.എസ്.ഐ പ്രസിഡന്റ് ബി. നരസിംഹൻ, സെക്രട്ടറി ആശിഷ് മോഹൻ എന്നിവർ പുരസ്കാരം സമ്മാനിച്ചു. 2023ലെ ചെയർമാൻ ശരത് ശശിധരൻ, 2024ലെ ചെയർമാൻ നിഖിൽ ജോർജ് പിന്റോ, എക്സിക്യുട്ടീവ് ഓഫീസർ സ്മിത സുബിൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
2023ലെ ഇന്ത്യയിലെ ഏറ്റവും മികച്ച ഘടകത്തിനും മികച്ച ഗോൾഡ് ഘടകത്തിനുമുള്ള പുരസ്കാരങ്ങൾക്കാണ് കൊച്ചി അർഹമായത്. മുമ്പ് മൂന്നുവർഷങ്ങളിൽ കൊച്ചി പുരസ്കാരം നേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |