
കൊച്ചി: മാലദ്വീപിൽ നടന്ന 15-ാമത് ലോക ബോഡി ബിൽഡിംഗ് ആൻഡ് ഫിസിക്ക് സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി മലയാളി താരങ്ങൾ. 60 വയസിനു മുകളിലെ മാസ്റ്റേഴ്‌സ് വിഭാഗത്തിൽ സുരേഷ് കുമാർ സ്വർണവും പീറ്റർ ജോസഫ് വെള്ളിയും നേടി.
പുരുഷ വിഭാഗത്തിൽ ടീം ഇന്ത്യയാണ് ചാമ്പ്യൻമാർ. തമിഴ്‌നാട്ടിലെ ശരവൺ മണി മിസ്റ്റർ യുനിവേഴ്‌സ് 2024 പട്ടം കരസ്ഥമാക്കി. ഇന്ത്യൻ ടീം മാനേജർ ലെസ്‌ലി ജോൺ പീറ്റർ ഇന്ത്യയ്ക്കു വേണ്ടി ടീം ചാമ്പ്യൻഷിപ്പ് കിരീടം ഏറ്റുവാങ്ങി.
ഇന്ത്യൻ ടീമിൽ 38 പുരുഷന്മാരും ഒമ്പത് വനിതകളുമാണ് ഉൾപ്പെട്ടിരുന്നത്. താരങ്ങളും ഒഫീഷ്യലുകളുമുൾപ്പെടെ നാലു മലയാളികളും ടീമിലുണ്ടായിരുന്നു.
23 മെഡലുകൾ
എട്ട് സ്വർണം, ആറ് വെള്ളി, ഒമ്പത് വെങ്കലം എന്നിങ്ങനെ ഇന്ത്യൻ ടീം ആകെ 23 മെഡലുകൾ സ്വന്തമാക്കി. മാലദ്വീപിലെ കാനറീഫ് ദ്വീപിലെ അദ്ദു സിറ്റിയിലാണ് ലോക ചാമ്പ്യൻഷിപ്പ് അരങ്ങേറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |