
കോലഞ്ചേരി: ജില്ലാ കരാട്ടെഡോ അസോസിയേഷൻ സംഘടിപ്പിക്കുന്ന 45-ാമത് കരാട്ടെ ചാമ്പ്യൻഷിപ്പ് 16, 17 തീയതികളിൽ കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ ഉദ്ഘാടനം ചെയ്യും. അനിൽ ജേക്കബ് അദ്ധ്യക്ഷനാകും. സബ് ജൂനിയർ, ജൂനിയർ, അണ്ടർ 21, സീനിയർ വിഭാഗങ്ങളിൽ മത്സരാർത്ഥികൾ പങ്കെടുക്കും. വേൾഡ് കരാട്ടെ ഫെഡറേഷന്റെ നിയമാവലികൾക്കനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട റഫറിമാർ മത്സരങ്ങൾ നിയന്ത്റിക്കും. വിജയികൾക്ക് ഡിസംബറിൽ നടക്കുന്ന സംസ്ഥാന കരാട്ടെ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. വിവരങ്ങൾക്ക്: 9895086039.
വാർത്താ സമ്മേളനത്തിൽ അനിൽ ജേക്കബ്, സെക്രട്ടറി പി.പി. വിജയകുമാർ, ട്രഷറർ എം.കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |