കൊച്ചി: സിറ്റിയിൽ രണ്ടിടങ്ങളിൽ നിന്നായി രണ്ടുപേരെ കഞ്ചാവുമായി കൊച്ചി സിറ്റി പൊലിസ് പിടികൂടി. തൃശൂൾ ഇടക്കിയൂർ ഉത്തരപ്പറമ്പിൽവീട്ടിൽ അജ്മൽ സലീം (24), കൊൽക്കത്ത സ്വദേശി മുഹമ്മദ് അൻവർ ഹുസൈൻ (29) എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷ്ണർ പുട്ടവിമലാദിത്യക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സുദർശന്റെ നിർദ്ദേശാനുസരണം പിടികൂടിയത്.
പച്ചാളം കെ.എസ്. ഉദയൻ റോഡിലുളള വീട്ടിൽ നടത്തിയ പരിശോധനയിൽ അജ്മൽ സലീമിൽനിന്ന് 3.744 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. നാർക്കോട്ടിക്സെൽ എ.സി.പി കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചിസിറ്റി ഡാൻസാഫ് ടീം തൃപ്പൂണിത്തുറ നടമ വടക്കേ വൈമീതി റോഡിന് സമീപത്തുനിന്ന് 1.10 ഗ്രാം കഞ്ചാവുമായാണ് അൻവർ ഹുസൈനെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |