SignIn
Kerala Kaumudi Online
Friday, 23 October 2026 7.06 AM IST

 ലോക പൈതൃകവാരം: മുസിരിസ് പദ്ധതിയിൽ വിപുലമായ ആഘോഷം

paliyam

പറവൂർ: ലോക പൈതൃകവാരത്തിൽ കേരള ടൂറിസം വകുപ്പിന് മുസിരിസ് പൈതൃക പദ്ധതിയുടെയും യുനെസ്കോയുടെയും നേതൃത്വത്തിൽ ലോക പൈതൃകവാരം 19 മുതൽ 25 വരെ നടക്കും. ആഗോള പൈതൃകവും വിവിധ സംസ്കാരങ്ങളും തനതുരൂപത്തിൽ സംരക്ഷിക്കുന്നതിനും പുതുതലമുറയിലേക്കു മൂല്യംചോരാതെ കൈമാറുന്നതിനും മുഴുവൻ ജനസമൂഹങ്ങൾക്കും ബോധവത്കരണമാണ് ലക്ഷ്യം. 19 മുതൽ 25 വരെ സഞ്ചാരം പൈതൃകത്തിലൂടെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ മ്യൂസിയം സന്ദർശനങ്ങൾ, 23ന് വൈകിട്ട് അഞ്ചിന് പാലിയം മ്യൂസിയത്തിൽ നാലുകെട്ട് വനിതകളുടെ കൂട്ടായ്മയും രാത്രി പൈതൃക നടത്തവും പരമ്പരാഗത കലാ രൂപത്തിന്റെയും കരവിരുതുകളുടെയും പ്രദർശനം, 24ന് രാവിലെ കോട്ടയിൽ കോവിലകം, ചേന്ദമംഗലം മേഖലയിൽ സിറ്റാഡൽ ഒഫ് ഫെയ്ത്ർ സ്കെച്ച് ആൻഡ് വാക്ക്, 29ന് കൊടുങ്ങല്ലുരിൽ മെമ്മറിലൈൻ ത്രിദിന ആർട് വർക്ക് ഷോപ്പും നടക്കും. മ്യൂസിയങ്ങളിൽ കുടുംബശ്രീയുടെ ലഘുഭക്ഷണ വില്പന കേന്ദ്രങ്ങൾ, മുസിരിസ് പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം വില്പന എന്നിവയും ഒരുക്കുന്നുണ്ട്. 23ന് ചേന്ദമംഗലം പാലിയം മ്യൂസിയങ്ങളിൽ എല്ലാവർക്കും പകുതി നിരക്കിന് സന്ദർശനം നൽകും. രജിസ്ട്രേഷനും സന്ദർശനത്തിനും ഫോൺ: 9037252480, 9746760810, 9745398487.

സമ്പന്നമായതും വൈവിദ്ധ്യമാർന്നതുമായ തനതുപൈതൃകം അതേരൂപത്തിൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് പ്രാധാന്യം നൽകിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഡോ. കെ. മനോജ്കുമാർ

മാനേജിംഗ് ഡയറക്ടർ

മുസിരിസ് പൈതൃക പദ്ധതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL