
ചോറ്റാനിക്കര : ശബരിമല മണ്ഡല മഹോത്സത്തോടനുബന്ധിച്ച് ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വാഹന ഗതാഗതം സുഗമമാക്കുന്നതിനുമായി ചോറ്റാനിക്കര ക്ഷേത്രത്തിന് മുന്നിലുള്ള പൊലീസ് എയ്ഡ് പോസ്റ്റ് തുറന്നു. എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി.ഷാജൻ നിർവഹിച്ചു.
വാർഡ് അംഗം പ്രകാശൻ, ചോറ്റാനിക്കര ഇൻസ്പെക്ടർ മനോജ് കെ. എൻ തുടങ്ങിയവർ പങ്കെടുത്തു.
പുത്തൻകുരിശ് സബ് ഡിവിഷനിലെ മറ്റ് പൊലീസുകാരെയും ഉൾപ്പെടുത്തി എയ്ഡ് പോസ്റ്റിന്റെ സേവനം 24 മണിക്കൂറും അമ്പലത്തിൽ വരുന്ന ഭക്തർക്ക് ലഭിക്കുന്ന രീതിയിൽ ഡ്യൂട്ടി ക്രമീകരിച്ചതായി പുത്തൻകുരിശ് ഡിവൈ.എസ്.പി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |