
തൃപ്പൂണിത്തുറ: സംഗീത വിദ്വാൻ പ്രൊഫ. മാവേലിക്കര പി. സുബ്രഹ്മണ്യത്തിന്റെ
രണ്ടാം സ്മൃതിദിനം ശിഷ്യർ സംഗീതാർച്ചനയിലൂടെ ആചരിച്ചു. ഡോ. മാലിനി ഹരിഹരൻ ഉദ്ഘാടനം ചെയ്തു. പ്രശസ്തിപത്രവും പൊന്നാടയും 5001 രൂപയും അടങ്ങുന്ന 'പി. എസ്. സ്മൃത്യോപഹാരം' പാലക്കാട് ചെമ്പൈ ഗവ. സംഗീത കോളേജിലെ ബിരുദാനന്തര ബിരുദ സംഗീത വിദ്യാർത്ഥികളായ ആർ. അഭിഷേക്, കാവ്യ കൃഷ്ണകുമാർ എന്നിവർക്ക് സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണൻ സമർപ്പിച്ചു. പി. സുബ്രഹ്മണ്യം ചിട്ടപ്പെടുത്തിയ സംഗീത കൃതികൾ വൈക്കം ജയചന്ദ്രൻ ആലപിച്ചു. പൂർണത്രയീ ജയപ്രകാശ്, ഗംഗാധരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |