SignIn
Kerala Kaumudi Online
Friday, 23 October 2026 2.26 PM IST

ചെലവ് കൂടി, ക്ഷേത്രകലയിൽ മത്സരാർത്ഥികൾ കുറവ്

കുറുപ്പംപടി: നങ്ങ്യാർകൂത്ത് വേദിവരെയെത്താൻ 35,000, ചാക്യാർകൂത്തിന് 15,000 കൂടിയാട്ടത്തിന് 1, 50,000വരെ...കലോത്സവ വേദികളിലെ ക്ഷേത്രകലാ ഇനങ്ങളുടെ ചെലവ് കേട്ടാൽ കണ്ണ് തള്ളും. ചെല കുത്തനെ കൂടിയതോടെ ക്ഷേത്ര കലകളിൽ മത്സരാർത്ഥികളുടെ പ്രാതിനിധവും നന്നേ കുറഞ്ഞു.

സ്‌കൂൾ, സബ്ജില്ല, ജില്ല എങ്ങാനും ജയിച്ചാൽ സംസ്ഥാന തലം...ഒന്നിനും ഒന്നര ലക്ഷത്തിനും അടുത്ത് പണം മുടക്കാതെ മത്സരിക്കാനാകാത്ത അവസ്ഥ. ഇതോടെയാണ് കഴിവും അവസരങ്ങലുമുണ്ടായിട്ടും പലരും ക്ഷേത്രകലകളോട് താത്കാലികമായി വിട പറയുന്നത്.

കൂടിയാട്ട മത്സരം ജില്ലയിൽ ഒറ്റ ടീമിലേക്കൊതുങ്ങി. അവരാകട്ടെ സ്‌കൂളും രക്ഷിതാക്കളും പകുതി വീതമാണ് ചെലവെടുത്തത്. ഇതിനെല്ലാം പരിശീലന ചെലവ് വേറെയും. ഇക്കുറി എച്ച്.എസ് വിഭാഗം നങ്ങ്യാർകൂത്തിന് ആറ് മത്സരാർത്ഥികൾ മാത്രം. ഹയർ സെക്കൻഡറി വിഭാഗത്തിൽ ആരുമുണ്ടായില്ല. ചാക്യാർകൂത്തിന് ഹൈസ്‌കൂളിൽ ഒരാൾ മാത്രമാണുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL