
കുറുപ്പംപടി: ചവിട്ടുനാടകത്തിലെ ആധിപത്യത്തിന് ഇക്കുറിയും മറുപേരില്ല,ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ്. തുടർച്ചയായി പതിനൊന്നാം വർഷമാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്‌കൂൾ ഒന്നാമതെത്തിയത്. ഹൈസ്‌കൂൾ വിഭാഗത്തിൽ കഴിഞ്ഞ വർഷം കൈവിട്ടുപോയ ഒന്നാംസ്ഥാനം തിരിച്ചു പിടിച്ചതും ഇരട്ടി മധുരമായി.
യൂറോപ്യൻ ഭരണാധികാരിയായിരുന്ന കാറൽസ്മാൻ ചക്രവർത്തിയുടെയും 10 പടനായകരുടെയും കഥയാണ് ഇരുവിഭാഗങ്ങളിലും വേദിയിൽ നിറഞ്ഞാടിയത്. അസാധ്യ മെയ് വഴക്കത്തിൽ കലാകാരൻമാർ ചവിട്ടിത്തകർത്തു. അഭിലാഷ് കോണത്താണ് ഇരുടീമുകളുടെയും പരിശീലകൻ. ചടുലത, മിന്നിത്തിളങ്ങുന്ന കുപ്പായം, അണുവിട തെറ്റാത്ത ചവിട്ടുകൾ അങ്ങനെ എല്ലാംകൊണ്ടും സമ്പന്നമായിരുന്നു ചവിട്ടുനാടക വേദി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |