
കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജിൽ സംസ്ഥാന വിവരാവകാശ കമ്മിഷന്റെ സഹകരണത്തോടെ രൂപീകരിക്കുന്ന വിവരാവകാശ ക്ലബ്ബിന്റെ ഉദ്ഘാടനം നാളെ (9ന്) ഉച്ചയ്ക്ക് 2.30 ന് വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൾ ഹക്കിം നിർവഹിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. അൽഫോൺസ വിജയ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അദ്ധ്യക്ഷൻ ഡി.ബി. ബിനു മുഖ്യപ്രഭാഷണം നടത്തും. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, പരിവർത്തൻ സംസ്ഥാന കോ-ഓഡിനേറ്റർ ഐപ്പ് ജോസഫ്, കോളേജ് കൊമേഴ്സ് വിഭാഗം മേധാവി സി. ലക്ഷ്മി, അസി.പ്രൊഫ.ടി.എ. കാവ്യ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |