കുമ്പളം: ലഹരി സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ കുമ്പളം ഹോളി മേരീസ് റോഡ് മുക്കത്തുപറമ്പ് എൻ. രമേഷ്കുമാറിനെ (32) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി കുമ്പളം നോർത്തിലായിരുന്ന സംഭവം. കുമ്പളം സ്വദേശികളായ ഷൈജു, റനീഷ്, വിഷ്ണു എന്നിവർക്കെതിരെ പനങ്ങാട് പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണ്.
ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള ആക്രമണത്തിൽ രമേഷിന്റെ മൂക്കിലെ എല്ലു തർന്നു. തലയുടെ പിറകിൽ രക്തം കട്ടപിടിച്ച് ഗുരുതര നിലയിലായ രമേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അക്രമത്തിനിടെ രമേഷിന്റെ രണ്ടര പവൻ മാല പ്രതികൾ കവർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |