SignIn
Kerala Kaumudi Online
Friday, 23 October 2026 12.04 PM IST

 സർവമത സമ്മേളന ശതാബ്ദിയാഘോഷം സംസ്ഥാനതല സമാപനം വൈപ്പിൻ ഫെസ്റ്റിൽ

vaypin

വൈപ്പിൻ: സർവമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷ സമാപനവും വൈക്കം സത്യഗ്രഹ സ്മരണയും വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. നാളെ രാവിലെ 10ന് ചെറായി ഗൗരീശ്വര ഹാളിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യും. 23 വരെ സമ്മേളനം തുടരും. സാംസ്‌കാരിക വകുപ്പ്, ശ്രീനാരായണ അന്തർദ്ദേശീയ പഠനകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലും ചെറായി വിജ്ഞാനവർദ്ധിനി സഭയുടെയും സഹോദര സ്മാരക കേന്ദ്രത്തിന്റെയും സഹകരണത്തിലുമാണ് പരിപാടിയെന്ന് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. പറഞ്ഞു.

ചെറായി സഹോദര സ്മാരക സെക്രട്ടറി പ്രൊഫ. കെ.കെ.ജോഷി അദ്ധ്യക്ഷനാകുന്ന ഉദ്ഘാടന സമ്മേളനത്തിൽ വിജ്ഞാന വർദ്ധിനി സഭ പ്രസിഡന്റ് കെ.കെ.പരമേശ്വരൻ, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ എന്നിവർ പങ്കെടുക്കും.

മൂന്നു മുതൽ 'ഗുരുവിന്റെ ലോകം സമകാലിക ലോകത്തിൽ' എന്ന സെമിനാറിൽ മുൻമന്ത്രി മാത്യു ടി.തോമസ് എം.എൽ.എ., സാഹിത്യ നിരൂപകൻ എം.കെ.ഹരികുമാർ, എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ എന്നിവർ സംസാരിക്കും. വൈകിട്ട് ആറിന് ധനുഷ സന്യാലിന്റെ 'ദൈവദശകം' സംഗീത നൃത്താവിഷ്‌കാരം. തുടർന്ന് വളപ്പ് നൃത്താഞ്ജലിയുടെ കൈകൊട്ടികളി.

22നു രാവിലെ 10നു 'ഗുരുദർശനവും ബൗദ്ധചിന്തയും' സെമിനാർ. സംസ്‌കൃത സർവകലാശാലയിലെ ഡോ. അജയ് ശേഖറും ഡോ. ബീന ഗ്രാമപ്രകാശും പങ്കെടുക്കും. തുടർന്ന് 'ഗുരുവിന്റെ മതനിരപേക്ഷതയും ഇന്ത്യൻ ജനാധിപത്യവും' എന്ന വിഷയത്തിൽ ഡോ. സെബാസ്റ്റ്യൻ പോളും പറവൂർ നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വി.നിഥിനും സംസാരിക്കും.

ഉച്ചയ്ക്കു രണ്ടു മുതൽ 'ഗുരദേവ ദർശനങ്ങളുടെയും ദർശനത്തിന്റെയും കലാതീത പ്രസക്തിയും ആധുനിക സ്വാധീനവും' എന്ന വിഷയത്തിൽ പ്രൊഫ. എം.ചന്ദ്രബാബു, എസ്.എൻ.ഡി.പി. വനിതാ സംഘം കേന്ദ്ര കമ്മിറ്റി അംഗം കൃഷ്ണകുമാരി, എം.എം. പൗലോസ് ഹരിവിജയൻ എന്നിവർ പ്രസംഗിക്കും. വൈകിട്ട് ആറിന് കേരള കലാമണ്ഡലത്തിന്റെ നൃത്തം.

23ന് രാവിലെ 10മുതൽ 'കാലിക സമൂഹത്തിലെ മതസംഘർഷങ്ങളും സർവമത സമ്മേളന സന്ദേശവും' എന്ന വിഷയത്തിലെ സെമിനാറിൽ ഡോ. എം.എ.സിദ്ദിഖ്, ഡോ. ധർമ്മരാജ് അടാട്ട്, എൻ.എം.പിയേഴ്‌സൺ, മുൻമന്ത്രി മുല്ലക്കര രത്‌നാകരൻ എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്കു രണ്ടു മുതൽ കലാപരിപാടികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL