
അങ്കമാലി: ഇടതു ട്രേഡ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ ബാംബൂ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. ബാംബൂ കോർപ്പറേഷനെ തകർച്ചയിൽ നിന്ന് രക്ഷിക്കുക, ഈറ്റ- പനമ്പ് വ്യവസായത്തിലെ മുഴുവൻ തൊഴിലാളികളെയും സംരക്ഷിക്കുക, ഈറ്റ സ്വകാര്യ മേഖലയ്ക്ക് നൽകുന്നതു ഒഴിവാക്കി നെയ്ത്തു കേന്ദ്രങ്ങളിൽ വിതരണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ധർണ ബാംബു കോർപ്പറേഷൻ മുൻ ചെയർമാൻ കെ.എ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ഷിബു അദ്ധ്യക്ഷനായി .സി.വി. ശശി, മാത്യൂസ് കോലഞ്ചേരി, ടി.പി. ദേവസികുട്ടി,എം.ടി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |