
കൊച്ചി: എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിക്ക് എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചു. നാളെ ഉച്ചയ്ക്ക് 12.30ന് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എൻ.എ.ബി.എച്ച് സർട്ടിഫിക്കറ്റിന്റെ അനാച്ഛാദനം നിർവഹിക്കും. ആശുപത്രി പ്രസിഡന്റ് എം.ഒ. ജോൺ അദ്ധ്യക്ഷനാകും. എം.പിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ, എം.എൽ.എമാരായ ടി.ജെ വിനോദ്, ഉമ തോമസ്, ബി.എ. അബ്ദുൾ മുത്തലിബ്, ജോസൽ ഫ്രാൻസിസ് തോപ്പിൽ തുടങ്ങിയവർ സംസാരിക്കും.
ലോകനിലവാരത്തിലുള്ള സൗകര്യങ്ങളോടു കൂടിയുള്ള മികച്ച രോഗീസൗഹൃദ ആശുപത്രിയെന്ന പരിഗണനയിലാണ് ഇന്ദിരാഗാന്ദി സഹകരണാശുപത്രിക്ക് എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് സെക്രട്ടറി അജയ് തറയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |