
വൈപ്പിൻ: മുനമ്പം ഭൂപ്രശ്നത്തിൽ മുനമ്പം നിവാസികളെ എങ്ങിനെ സഹായിക്കാമെന്ന് സർക്കാരിന് ശുപാർശ നല്കുകയാണ് തന്റെ ദൗത്യമെന്ന് ജൂഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അറിയിച്ചു. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ നേതൃത്വത്തിൽ തന്നെ ഓഫീസിലെത്തി സന്ദർശിച്ച സംഘത്തോടാണ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 4ന് മുനമ്പം സന്ദർശിക്കുമെന്നും ഫെബ്രുവരിയിൽ സർക്കാരിന് റിപ്പോർട്ട് നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടപ്പുറം രൂപത വികാരി ജനറൽ റോക്കി റോബി കളത്തിൽ, കടപ്പുറം വേളാങ്കണ്ണി പള്ളി വികാരി ഫാ. ആന്റണി സേവ്യർ, ഭൂസംരക്ഷണ സമരസമിതി കൺവീനർ ജോസഫ് ബെന്നി എന്നിവർ ബിഷപ്പിനോടൊപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |