
കൊച്ചി: ഹൈന്ദവ സമൂഹത്തെ വിഘടിപ്പിക്കുവാനുള്ള ബോധപൂർവമായ പരിശ്രമമാണ് നടക്കുന്നതെന്നും ക്ഷേത്ര ഉത്സവങ്ങളും ആഘോഷങ്ങളും തടസപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണന്നും ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് കെ.പി. ശശികല പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അതിനെതിരെ ഭക്തജനങ്ങളെ സംഘടിപ്പിച്ച് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു അദ്ധ്യക്ഷനായി. വത്സൻ തില്ലങ്കേരി,കെ.പി. ഹരിദാസ്, പി. സുധാകരൻ, കെ. ഷൈനു, സി. ബാബു, വി. സുശികുമാർ,
കെ.ബി. ശ്രീകുമാർ, മഞ്ഞപ്പാറ സുരേഷ്, പി.വി. മുരളീധരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |