SignIn
Kerala Kaumudi Online
Friday, 23 October 2026 9.54 AM IST

ഡിജിറ്റൽ സർവേയ്ക്ക് അരലക്ഷം കൈക്കൂലി: സർവേയർ പിടിയിൽ

nidhin

മൂന്നാർ: സ്വകാര്യ എസ്റ്റേറ്റിൽ ഡിജിറ്റൽ സർവേ നടത്തുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ സർവേ വിഭാഗം താത്കാലിക ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. താത്കാലിക സർവേയർ അടിമാലി പനംകുട്ടി അമ്പാട്ട് ഹൗസിൽ എസ്. നിധിനെയാണ് (34) ഇടുക്കി വിജിലൻസ് ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം നേര്യമംഗലത്തെ റസ്റ്റ് ഹൗസിൽ നിന്ന് പിടികൂടിയത്. ബൈസൺവാലി വില്ലേജിലെ പൊട്ടൻകാട് താവളം പരിധിയിൽപെട്ട 146 ഏക്കർ വരുന്ന ഏലത്തോട്ടം ഡിജിറ്റൽ സർവ്വേ പ്രകാരം അളന്ന് തിട്ടപ്പെടുത്തുന്നതിന് രണ്ടാഴ്ച മുമ്പ് നിതിൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇത്രയും തുക നൽകാനാകില്ലെന്ന് പറഞ്ഞതോടെ 75,000 രൂപയെങ്കിലും തന്നാലേ സ്ഥലം അളക്കൂവെന്ന് ഇയാൾ പറഞ്ഞു. എസ്റ്റേറ്റ് മാനേജർ കഴിഞ്ഞ വ്യാഴാഴ്ച സർവേയറെ ഫോണിൽ വിളിച്ചപ്പോഴും കൈക്കൂലി നൽകിയാൽ മാത്രമേ വസ്തു അളന്ന് തിട്ടപ്പെടുത്താൻ പറ്റൂവെന്നും ആദ്യ ഗഢുവായി 50,000 രൂപ 30ന് നൽകണമെന്നും പറഞ്ഞു. തുടർന്ന് എസ്റ്റേറ്റ് മാനേജർ വിജിലൻസ് ഡിവൈ.എസ്.പിക്ക് പരാതി നൽകി. ഇതോടെ വിജിലൻസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം താത്കാലിക സർവേയറെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ ഇന്നലെ വൈകിട്ട് അഞ്ചിന് നേര്യമംഗലം പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിന് മുന്നിൽ വിജിലൻസ് നൽകിയ തുകയായ അമ്പതിനായിരം രൂപ ആദ്യ ഗഡു കൈക്കൂലിയായി നൽകുന്നതിനിടെ ഇയാൾ പിടിയിലാവുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL