SignIn
Kerala Kaumudi Online
Friday, 23 October 2026 9.54 AM IST

ശി​വ​ഗി​രി​യി​ലേ​ക്ക് ​ആ​ദ്യ​മാ​യി​ ​പ്ര​ത്യേ​ക​ ​ട്രെ​യി​ൻ​ ​സ​‌​ർ​വീ​സ്

memu

കൊ​ച്ചി​:​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ ​സ്‌​പെ​ഷ്യ​ൽ​ ​മെ​മു​ ​സ​ർ​വീ​സ് ​ഇ​ന്ന​ലെ​ ​ആ​രം​ഭി​ച്ചു.​ ​ഒ​ന്നാം​ ​തീ​യ​തി​ ​വ​രെ​ ​മൂ​ന്നു​ദി​വ​സ​ത്തേ​ക്കാ​ണ് ​പ്ര​ത്യേ​ക​ ​സ​ർ​വീ​സ്.​ ​എ​റ​ണാ​കു​ളം​-​ ​തി​രു​വ​ന​ന്ത​പു​രം​ ​നോ​ർ​ത്ത് ​എ​ക്‌​സ്‌​പ്ര​സ് ​സ്‌​പെ​ഷ്യ​ൽ​ ​മെ​മു​ 06065​/06066​ ​എ​ന്നീ​ ​ന​മ്പ​റു​ക​ളി​ലാ​ണ് ​സ​ർ​വീ​സ് ​ന​ട​ത്തു​ക.​ ​ഇ​താ​ദ്യ​മാ​യാ​ണ് ​ശി​വ​ഗി​രി​യി​ലേ​ക്ക് ​മൂ​ന്ന് ​ദി​വ​സ​ത്തെ​ ​ട്രെ​യി​ൻ​ ​സ​ർ​വീ​സ്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഒ​രു​ദി​വ​സ​ത്തെ​ ​സ്പെ​ഷ്യ​ൽ​ ​സ​ർ​വീ​സും​ ​പ്ര​ത്യേ​ക​ ​സ്റ്രോ​പ്പു​ക​ളും​ ​മാ​ത്ര​മാ​ണ് ​ന​ൽ​കി​യി​രു​ന്ന​ത്.

ചുരുങ്ങിയ സമയത്തിൽ ലക്ഷ്യസ്ഥാനത്ത്

എ​റ​ണാ​കു​ള​ത്ത് ​നി​ന്നും​ ​കൊ​ച്ചു​വേ​ളി​യി​ൽ​ 3​ ​മ​ണി​ക്കൂ​ർ​ 35​ ​മി​നി​റ്റി​ലും​ ​തി​രി​കെ​ 3​ ​മ​ണി​ക്കൂ​ർ​ 40​ ​മി​നി​റ്റി​ലും​ ​മെ​മു​ ​എ​ക്‌​സ്പ്ര​സ് ​ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തും.​ 12​ ​ജ​ന​റ​ൽ​ ​കോ​ച്ചു​ക​ളു​ള്ള​ ​മെ​മു​ ​ഉ​ച്ച​യ്ക്ക് 12.11​നാ​ണ് ​വ​ർ​ക്ക​ല​ ​ശി​വ​ഗി​രി​യി​ൽ​ ​എ​ത്തു​ക.​ ​അ​വി​ടെ​നി​ന്നും​ 12.45​ന് ​കൊ​ച്ചു​വേ​ളി​യി​ൽ​ ​എ​ത്തി​ 12.55​ന് ​എ​റ​ണാ​കു​ള​ത്തേ​ക്ക് ​തി​രി​ക്കും.​ ​ഉ​ച്ച​യ്ക്ക് 1.26​നാ​ണ് ​വ​ർ​ക്ക​ല​ ​ശി​വ​ഗി​രി​യി​ൽ​ ​എ​ത്തു​ക.​ ​വൈ​കി​ട്ട് 4.35​ന് ​എ​റ​ണാ​കു​ളം​ ​സൗ​ത്തി​ൽ​ ​എ​ത്തി​ച്ചേ​രും.

രാവിലെ 9.10ന് എറണാകുളം സൗത്തിൽ നിന്ന് സർവീസ് ആരംഭിക്കും. കോട്ടയം-കൊല്ലം വഴി ഉച്ചയ്ക്ക് 12.45ന് തിരുവനന്തപുരം നോർത്ത് (കൊച്ചു വേളി) സ്റ്റേഷനിൽ എത്തുന്നു.

മടക്കയാത്രയിൽ ഉച്ചയ്ക്ക് 12.55ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കൊല്ലം-കോട്ടയം വഴി വൈകിട്ട് 4.35ന് എറണാകുളം സൗത്തിൽ എത്തിച്ചേരുന്നു.

ശിവഗിരി പ്രത്യേക ട്രെയിനിന് സ്വീകരണം

കൊച്ചി: ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം സുഗമമാക്കുന്നതിനായി കേന്ദ്ര സർക്കാർ അനുവദിച്ച എറണാകുളം-ശിവഗിരി പ്രത്യേക ട്രെയിനിന് എറണാകുളം ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ എൻ.ഡി.എ. പ്രവർത്തകർ സ്വീകരണം നൽകി. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത്. ബി.ജെ.പി ജില്ലാ ട്രഷറർ ശ്രീക്കുട്ടൻ തുണ്ടത്തിൽ, മണ്ഡലം കൺവീനർ ശശികുമാര മേനോൻ, സജീവ് നായർ, രാജേഷ് കമ്മത്ത്. അർജുൻ എന്നിവർ പങ്കെടുത്തു.

സ്റ്റോപ്പുകൾ

വൈക്കം

കോട്ടയം

തിരുവല്ല,

ചെങ്ങന്നൂർ

മാവേലിക്കര

കായംകുളം

ഓച്ചിറ

കരുനാഗപ്പള്ളി

ശാസ്താംകോട്ട

കൊല്ലം

പറവൂർ

വർക്കല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL