SignIn
Kerala Kaumudi Online
Friday, 23 October 2026 1.38 PM IST

ശ്രീ മുത്തപ്പൻ വെള്ളാട്ടം തിരുവപ്പന മഹോത്സവം

vellattam

കൊച്ചി: എറണാകുളം ശ്രീ മുത്തപ്പൻ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കടവന്ത്ര വിദ്യനഗറിൽ ശ്രീ മുത്തപ്പൻ വെള്ളാട്ടം തിരുവപ്പന മഹോത്സവം നാളെയും മറ്റന്നാളും ആഘോഷിക്കും. കണ്ണൂരിൽ നിന്നുള്ള ശശീന്ദ്രൻ പെരുവണ്ണാന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘത്തിനാണ് കാർമ്മികത്വം.
നാളെ ഉച്ചയ്ക്ക് മൂന്നിന് മലയിറക്കൽ ചടങ്ങിന് ശേഷം 5.30 ന് വെള്ളാട്ടവും സന്ധ്യാവേലയും മുത്തപ്പൻ ദർശനവും ഉണ്ടാകും. രാത്രി 11 ന് തിരുമുടി ഇറക്കൽ, കളിപ്പാട്ടും കലശം വരവും. മറ്റന്നാൾ പുലർച്ചെ ആറിന് തിരുവപ്പന വെള്ളാട്ടം, പള്ളിവേട്ട. 6.45 ന് മുത്തപ്പ ദർശനവും കാണിക്കസമർപ്പണവും. വൈകിട്ട് 5.30 ന് തിരുമുടി ഇറക്കൽ. നാളെ രാത്രിയിലും മറ്റന്നാൾ ഉച്ചയ്ക്കും പ്രസാദ ഊട്ട് ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL