SignIn
Kerala Kaumudi Online
Friday, 23 October 2026 4.14 PM IST

രാസവളമില്ല, കർഷകർ പ്രതിസന്ധിയിൽ

j

ചോറ്റാനിക്കര: രാസവള വിലക്കയറ്റത്തിന് പുറമേ കടുത്ത ക്ഷാമവും കാർഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്നു. ആരക്കുന്നം, എടക്കാട്ട് വയൽ, പിറവം പ്രദേശങ്ങളിൽ പൊട്ടാഷ്, യൂറിയ എന്നിവ കിട്ടാനില്ല. ഫാക്ടംഫോസ്, ഡൈ അമോണിയം ഫോസ്ഫേറ്റ്, മിശ്രിത വളങ്ങളും ലഭ്യമല്ല. ഇതോടെ വിളകൾക്കു വളപ്രയോഗം നടത്താനാകുന്നില്ല. ഒരു ആധാർ കാർഡിന് 25 കിലോ യൂറിയയാണ് നൽകുന്നത്. ‘ലഭ്യമായത്’ കൊണ്ട് നാമമാത്ര വളപ്രയോഗം നടത്തണം. എഫ്.എ.സി.ടിയിൽ നിന്നുള്ള ലഭ്യത കുറഞ്ഞതാണ് ഫാക്ടംഫോസ് ക്ഷാമത്തിനു കാരണം.

റബറിനും തെങ്ങിനും പ്രധാന വളപ്രയോഗം നടത്തേണ്ട സമയമാണിത്. നാണ്യവിളകൾക്കും പഴം,പച്ചക്കറി, നെൽക്കൃഷിക്കും സമയത്തു വളപ്രയോഗം നടത്തിയില്ലെങ്കിൽ ഉത്പാദനം കുത്തനെ കുറയും. അമോണിയം ഫോസ്‌ഫേറ്റടങ്ങുന്ന ഫാക്ടംഫോസ് കൃഷിക്ക് അഭിവാജ്യമാണ്. യൂറിയയും പൊട്ടാഷും മിശ്രിതമാക്കിയാണ് ചെടികൾക്ക് നൽകേണ്ടത്. നെൽച്ചെടികൾക്ക് കൃത്യഅളവിൽ യൂറിയ നൽകിയില്ലെങ്കിൽ വിളവ് കുറയും.

 ഫാക്ടിലും പ്രതിസന്ധി

രാസവളം കിട്ടാതായതോടെ കൃഷിപ്പണികളും പ്രതിസന്ധിയിലായി. പല ഭാഗത്തും വില്പനശാലകൾ ഭാഗികമായി അടഞ്ഞുകിടക്കുകയാണ്. അസംസ്കൃത വസ്തുവായ ഫോസ്ഫറിക് ആസിഡിന്റെ ദൗർബല്യം മൂലം പൂർണതോതിൽ ഫാക്ടമ്പോസ് ഉത്പാദിപ്പിക്കാൻ ഫാക്ടിന് കഴിയുന്നില്ല. ഉദ്യോഗ മണ്ഡലം അമ്പലമേട് പ്ലാന്റുകളിൽ ആണ് രാജ്യത്തെ പ്രധാനമായും രാസവള നിർമ്മാണം നടക്കുന്നത്.

 വളത്തിന്റെ ആവശ്യം

ഒരു ഏക്കറിന് 50 കിലോ ഫാക്ടംഫോസ്, 20 കിലോ പൊട്ടാഷ്, 15 മുതൽ 25കിലോ വരെ യൂറിയ എന്ന ക്രമത്തിലാണ് നെൽച്ചെടികൾക്കുള്ള വളം

 2500 ടണ്ണിന്റെ കുറവ്

ജില്ലയിൽ മാത്രം കഴിഞ്ഞ ഒരു മാസം 2500 ടണ്ണിലധികം രാസവളത്തിന്റെ കുറവുണ്ടായതാണ് ഡീലർമാർ നൽകുന്ന കണക്ക്.

രാസവളങ്ങൾക്കായി സഹകരണ സംഘങ്ങളിൽ ചെല്ലുമ്പോൾ വളമില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഇതോടെ കൃഷി പ്രതിസന്ധിയിലായി. യൂറിയയുടെയും ഫാക്ടംഫോസിന്റെയും വിലവർദ്ധന കർഷകർക്ക് ദുരിതം സമ്മാനിക്കുന്നുണ്ട്.

സിജോ

കർഷകൻ

എടക്കാട് വയൽ ഗ്രാമപഞ്ചായത്ത്.

രാസവള ക്ഷാമം പരിഹരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്

വെളിയനാട് സഹകരണ ബാങ്ക്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL