SignIn
Kerala Kaumudi Online
Friday, 23 October 2026 1.36 PM IST

ആത്മകഥ പ്രസിദ്ധീകരിച്ചത് അറിയാതെ: ദയാബായി

photo

വൈപ്പിൻ: തന്റെ പേരിൽ പുറത്തിറങ്ങിയ ആത്മകഥ താൻ എഴുതിയതല്ലെന്നും പ്രസിദ്ധീകരിച്ചതും താൻ അറിയാതെയാണെന്നും പ്രമുഖ സാമൂഹ്യപ്രവർത്തകയും പരിസ്ഥിതിപ്രവർത്തകയുമായ ദയാബായി പറഞ്ഞു. സഹോദരൻ അയ്യപ്പന്റെ ജന്മഗൃഹമായ ചെറായി സഹോദരൻ സ്മാരകം സന്ദർശിക്കാനെത്തിയതായിരുന്നു അവർ. താൻ താമസിക്കുന്നിടത്ത് ഒരാൾ വന്ന് കുറച്ചു ദിവസം താമസിച്ച് വിവരങ്ങൾ തിരക്കിയ ശേഷം തന്റെ പേരിൽ ആത്മകഥ പ്രമുഖ പുസ്തക പ്രസാധകർ വഴി പ്രസിദ്ധീകരിക്കുകയാണുണ്ടായത്. റോയലിറ്റിയായി ഒന്നും കിട്ടിയിട്ടില്ല.

കേരളം വിദ്യാസമ്പന്നമാണെങ്കിലും മനുഷ്യത്വം കുറഞ്ഞുവരികയാണ്. കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതരോടൊപ്പം ഒരു വർഷമായി അവിടെയുണ്ട്. ഇവർക്ക് സർക്കാരും പൊതുസമൂഹവും ആവശ്യമായ പരിഗണന നല്കുന്നില്ലെന്നും ദയാബായി പരിതപിച്ചു.
ഇടപ്പിള്ളി ചങ്ങമ്പുഴ പാർക്കിൽ ആനന്ദതീർത്ഥർ സാംസ്‌കാരികസമിതി നല്കുന്ന അവാർഡ് ഏറ്റു വാങ്ങുന്നതിനായുള്ള യാത്രക്കിടെയാണ് ദയാബായി സമിതി സെക്രട്ടറി എ.എസ്. ശ്യാംകുമാർ , ട്രഷറർ വി.എം.കെ. രാമൻ എന്നിവരോടൊപ്പം ചെറായി സഹോദരൻ സ്മാരകത്തിലെത്തിയത്. സ്മാരകം സെക്രട്ടറി ഡോ.കെ.കെ. ജോഷി, കെ.കെ. പ്രദീപ് കുമാർ, കെ.കെ. പുഷ്‌കരൻ, സി. ആർ. സുനിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL