
കൊച്ചി: കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് വർക്കേഴ്സിന്റെ (സി.സി.ജി.ഇ.ഡബ്ല്യു) 14-ാമത് സംസ്ഥാന സമ്മേളനം 4, 5 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജിൽ നടക്കും. നാലിന് ഉച്ചയ്ക്ക് 1.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. മുരളീധരൻ അദ്ധ്യക്ഷനാകും. വാർത്താസമ്മേളനത്തിൽ മേയർ എം. അനിൽകുമാർ, പി.ബി. സുധീഷ് ബാബു, വി. ശ്രീകുമാർ, എം.കെ. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |