
കൊച്ചി: കാലടി ആദി ശങ്കര കോളേജ് സംഘടിപ്പിക്കുന്ന ലൈഫ് ലോംഗ് ലേണിംഗ്, സുസ്ഥിര ഭാവി എന്ന വിഷയത്തിൽ നടക്കുന്ന തൃദിന ആഗോള കോൺഫറൻസ് 6, 7, 8 തീയതികളിൽ കോളേജ് ക്യാമ്പസിൽ നടക്കും. മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ്, പത്മഭൂഷൺ കമലേഷ് ഡി. പട്ടേൽ (ഡാജി), ദുബായ് സായിദ് ഫൗണ്ടേഷൻ ചെയർമാൻ ഡോ. മുഹമ്മദ് എ ബിൻ ഫഹദ്, അയർലൻഡ് എ.എസ്.ഇ.എം ചെയർമാൻ പ്രൊഫ. സീമസ് ഓട്വാമ തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ജേക്കബ് ജോർജ്, ജനറൽ മാനേജർ എൻ. ശ്രീനാഥ്, മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |