
കൊച്ചി: ലോട്ടറി ടിക്കറ്റിന്റെ വില വർദ്ധിപ്പിക്കരുതെന്ന് എറണാകുളം ജില്ലാ ലോട്ടറി ഏജെൻസ് ആൻഡ് സെല്ലേഴ്സ് സംഘം (ബി.എം.എസ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സി.എസ്. സുബിൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സി.എസ്. സുബിൻ (പ്രസിഡന്റ്) കെ.എസ്. ജഗദീഷ്, എം.വി. രവി, പി.കെ. ശശി, ബാലചന്ദ്രൻ, അനൂപ് മൂവാറ്റുപുഴ (വൈസ് പ്രസിഡന്റുമാർ ) ഇ.ഡി. നിധീഷ് (ജനറൽ സെക്രട്ടറി), കെ.ബി. അനീഷ്, അജിതകുമാരി, ബാബു, ടി.ആർ. മുരളി, സുനിത മുരളീധരൻ (ജോ: സെക്രട്ടറിമാർ) കെ.എസ്. സതീശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |