
കൊച്ചി: ഇന്ത്യൻ ഫാഷൻ ഫെയറിന്റെ (ഐ.എഫ്.എഫ്) മൂന്നാം പതിപ്പായ 'ബോഡികെയർ ഐ.എഫ്.എഫ് ഫാഷൻ എക്സ്പോ 2025' 7 മുതൽ 9 വരെ അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.
രാവിലെ 11ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. റോജി എം. ജോൺ എം.എൽ.എ, ശീമാട്ടി ടെക്സ്റ്റൈൽസ് സി.ഇ.ഒ ബീന കണ്ണൻ എന്നിവർ മുഖ്യാതിഥികളാകും. എട്ടിന് വൈകിട്ട് 5ന് നടക്കുന്ന അവാർഡ് നിശ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. 200ലേറെ സ്റ്റാളുകളുണ്ടാകുമെന്ന് ചെയർമാൻ പി.പി. സാദിഖ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ കൺവീനർ സമീർ മൂപ്പൻ, വൈസ് ചെയർമാൻ ജെ. ഷാനിർ, ജോയിന്റ് കൺവീനർ പി.വി. ഷാനവാസ്, പ്രോഗ്രാം ഡയറക്ടർ പി.വി. ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |