SignIn
Kerala Kaumudi Online
Friday, 23 October 2026 1.36 PM IST

സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം

kalosavam

മൂവാറ്റുപുഴ: ജനുവരി നാലു മുതൽ എട്ട് വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് മൂവാറ്റുപുഴയിൽ വരവേൽപ്പ് നൽകി. മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ബാൻഡ് മേളങ്ങളുടെയും ചെണ്ട വാദ്യത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ചു. എൻ.സി.സി എസ് .പി.സി സ്കൗട്ട് ഗൈഡ് എൻ.എസ്.എസ് ,ജെ. ആർ .സി വളന്റിയർമാരുടെ സാന്നിദ്ധ്യത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ്, വാർഡ് കൗൺസിലർ ജിനു ആന്റണി മടയ്ക്കൽ, മൂവാറ്റുപുഴ ഡി.ഇ.ഒ ആർ. സുമ എന്നിവരുടെ നേതൃത്വത്തിൽ സ്വർണ കപ്പിനെ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻ ഹൈസ്കൂളിലേക്കാണ് ആനയിച്ചത്.

 സ്വീകരണ സമ്മേളനം

സ്വീകരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ പി. പി .എൽദോസ് ,ജോയിന്റ് ഡയറക്ടർ ഗിരീഷ് ചോലയിൽ,ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി .അലക്സാണ്ടർ, ഡി.ഇ. ഒ.ആർ. സുമ, അദ്ധ്യാപക സർവീസ് സംഘടന നേതാക്കളായ ഏലിയാസ് മാത്യു, സന്തോഷ് കുമാർ, ഡി. ഉല്ലാസ് ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി ഷാജി എന്നിവർ സംസാരിച്ചു. സ്വീകരണാനന്തരം സ്വർണ കപ്പിന് ഇടുക്കി ജില്ലാ അതിർത്തിയായ മടക്കത്താനം വരെ അനുഗമിച്ച് ഇടുക്കി ജില്ലാ അധികാരികൾക്ക് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL