SignIn
Kerala Kaumudi Online
Friday, 23 October 2026 2.27 PM IST

സമത ജല സാരഥി പുരസ്കാരം

saji

കൊച്ചി: സ്ത്രീകളുടെ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായ സമതയുടെ ജലസാരഥി പുരസ്കാരം നീന്തൽ പരിശീലകൻ സജി വാളശേരിക്ക്. ജനുവരി നാലിന് രാവിലെ എട്ടിന് ആലുവ മണപ്പുറം ദേശം കടവിൽ വനിതാ നാഷണൽ ഹൈഡ്രോഗ്രഫർ സാവിത്രി നാരായണൻ പുരസ്കാരം സമ്മാനിക്കും. ഫലകവും ആദരപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സജി വാളശ്ശേരിൽ പരിശീലനം നൽകിയ, കാലുകൾ ബന്ധിച്ച് കൈകൾ രണ്ടും പിറകിൽകെട്ടി പെരിയാർ നദി നീന്തിക്കടന്ന 6നും 16 വയസ്സിനുമിടയിൽ പ്രായമുള്ള 17 നീന്തൽ താരങ്ങളായ പെൺകുട്ടികൾക്ക്‌ ജലരേഖ ഫലകവും സമർപ്പിക്കും. വാർത്താസമ്മേളനത്തിൽ സമത മാനേജിംഗ് ട്രസ്റ്റി ടി.എ. ഉഷാകുമാരി, ചെയർപേഴ്‌സൺ ടി.ജി. അജിത തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL