SignIn
Kerala Kaumudi Online
Friday, 23 October 2026 1.03 AM IST

പി.എം ശ്രീ പദ്ധതി: അംഗമായി കേരളത്തിലെ 47 കേന്ദ്രീയ,നവോദയ സ്കൂൾ

pm2

 മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കൊച്ചി: പി.എം.ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സർക്കാർ മടിക്കുന്നതിനിടെ, കേരളത്തിലെ 47 സ്‌കൂളുകൾ അംഗമായി വൻതുക കേന്ദ്രസഹായം കൈപ്പറ്റിത്തുടങ്ങി. അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കാനും അക്കാഡമികമികവ് ഉയർത്താനും ഇതുവഴി കഴിയുന്നുണ്ട്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2022ൽ ആരംഭിച്ചതാണ് പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ (പി.എം ശ്രീ). അഞ്ചുവർഷം കൊണ്ട് 14,500 സ്‌കൂളുകളിൽ നടപ്പാക്കുന്ന പദ്ധതിക്ക് 27,360 കോടി രൂപ ചെലവഴിക്കും.

കേരളം ഉൾപ്പെട്ട മേഖലയിലെ 33 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയ സ്കൂളുകളും പി.എം.ശ്രീ അംഗങ്ങളായി. അഞ്ച് കേന്ദ്രീയവിദ്യാലയങ്ങൾ കൂടി ചേരുന്നതിനുള്ള നടപടികളിലാണ്.

അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ പദ്ധതിയിലൂടെ കഴിഞ്ഞതായി അംഗ സ്‌കൂൾ അധികൃതർ പറഞ്ഞു. പ്രൊജക്‌ടുകളിൽ പങ്കാളിത്തം, പഠനയാത്രകൾ, ആധുനിക പഠനസങ്കേതങ്ങൾ, വ്യക്തിത്വവികസനവും യോഗയും പോലുള്ള പരിശീലനങ്ങൾ, സമൂഹത്തോട് ഇടപഴകുന്ന പരിപാടികൾ, ശാസ്ത്രപഠനം തുടങ്ങിയവ കുട്ടികളുടെ മികവ് വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

കേരളവും തമിഴ്നാടും ഒഴികെ ഭൂരിഭാഗം സംസ്ഥാനങ്ങളും പദ്ധതിയിൽ ചേരാൻ കരാർ ഒപ്പിട്ടു. ഒപ്പിടുന്നതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് അദ്ധ്യക്ഷയായ സമിതിയുടെ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്.

2.5 കോടി വീതം

#പി.എം.ശ്രീ സ്‌കൂളിന് ആദ്യവർഷം 1.15 കോടി രൂപ ലഭിക്കും. അടുത്ത നാലു വർഷം രണ്ടരക്കോടി വീതവും.

അംഗമാകാൻ

#2020ലെ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാമെന്ന് സർക്കാർ കരാർ ഒപ്പിടണം

#പഠന നിലവാരവും സൗകര്യവും വർദ്ധിപ്പിക്കണം

പി.എം. ശ്രീ

ഇന്ത്യയിൽ

#ആകെ- 12,079

#പ്രൈമറി -1,327

#യു.പി -3,342

#സെക്കൻഡറി -2,919

#ഹയർ സെക്കൻഡറി- 3,002

#കേന്ദ്രീയ വിദ്യാലയ- 869

#നവോദയ -620

'കുട്ടികളുടെ അറിവും നൈപുണ്യവും അക്കാഡമിക് മികവും വ്യക്തിത്വവും വർദ്ധിപ്പിക്കാൻ പി.എം.ശ്രീയിലൂടെ സാധിച്ചു. ലൈബ്രറി ഡിജിറ്റലൈസേഷൻ, പഠനസഹായികൾ, പുതിയ കെട്ടിടങ്ങൾ തുടങ്ങിയവ സ്ഥാപിച്ചു. '

-ടി.വി. ജീന

പ്രിൻസിപ്പൽ

കേന്ദ്രീയ വിദ്യാലയ 2

ദക്ഷിണ നാവികത്താവളം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL