
കൊച്ചി: അസോസിയേഷൻ ഒഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റിയുടെ ശതാബ്ദി വർഷത്തോടനുബന്ധിച്ച് നടത്തിയ സിഗരം യുവജനോത്സവത്തിൽ കേരള സർവകലാശാല ഓവറോൾ കിരീടം നേടി. തെയ്യം, മോഹിനിയാട്ടം, തിരുവാതിര കളി എന്നിവയാണ് കേരള സർവകലാശാല അവതരിപ്പിച്ചത്. എം.ജി യൂണിവേഴ്‌സിറ്റി ചെണ്ടമേളവും തിരുവാതിരയുമാണ് അവതരിപ്പിച്ചത്. മോഹിനിയാട്ടവും ഭരതനാട്യവും ആയോധന കലകളുമാണ് ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റി അവതരിപ്പിച്ചത്. ക്ലാസിക്കൽ കർണാട്ടിക്കും മലയാളം ഗാനങ്ങളുമാണ് അമൃത വിശ്വ വിദ്യാപീഠം അവതരിപ്പിച്ചത്. എസ്.ആർ.എം.ഐ.എസ്.ടി സ്ഥാപക ചെയർമാൻ ഡോ. ടി.ആർ. പാരിവേന്തർ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലറും എ.ഐ.യു അഡീഷണൽ സെക്രട്ടറിയുമായ മംമ്ത അഗർവാൾ മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |