SignIn
Kerala Kaumudi Online
Friday, 23 October 2026 11.30 AM IST

മാതൃവന്ദനം പദ്ധതി

breif

കൊച്ചി: ജില്ലാ പഞ്ചായത്തും ജില്ലാ ആയുർവേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ഗർഭിണി പരിചരണവും പ്രസവാനന്തര ചികിത്സയും നവജാത ശിശു പരിചരണവും ഉൾപ്പെടുന്ന മാതൃവന്ദനം പദ്ധതി ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനായി. പ്രസവരക്ഷാ മരുന്നുകൾ ഡോ. അഞ്ജു ഏറ്റുവാങ്ങി. പ്രസവാനന്തര പരിചരണത്തെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ പുസ്തകം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് പ്രകാശനം ചെയ്തു. വിവരങ്ങൾക്ക്: 04842365933, 9447266183

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL