
തൃപ്പൂണിത്തുറ: ഇരുമ്പനം മൃദുലസ്പർശം സ്പെഷ്യൽ സ്കൂൾ സംഘടിപ്പിച്ച 'ഞങ്ങളും ഓടും 2025 ലേക്ക്' 3 കി.മീറ്റർ മിനിറൺ മുഖ്യാതിഥി ഡോ. കെ.എൻ. രാഘവൻ ഫ്ലാഗ് ഓഫ് ചെയ്തു. ഭിന്നശേഷി വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ബോധവത്കരണമാണ് ലക്ഷ്യമെന്ന് സ്കൂൾ ചെയർമാൻ ക്യാപ്ടൻ എസ്. ഗോപാലകൃഷ്ണൻ പറഞ്ഞു. വാർഡ് കൗൺസിലർ റോയി തിരുവാങ്കുളം പതാക ഉയർത്തി. സ്കൂളിൽ നിന്ന് ആരംഭിച്ച മിനിറൺ എ.ആർ ക്യാമ്പിലെ പൊലീസ് സംഘം ഡ്രം ബീറ്റ്സോടെ അഭിവാദ്യം ചെയ്തു. മൃദുലസ്പർശം വിദ്യാർത്ഥികൾക്കൊപ്പം വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളും പങ്കെടുത്തു. ഡയറക്ടർ നിത്യ ഗോപാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് എ.ആർ.രാഖി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |